പാ​ൽ കൊ​ടു​ക്കു​ന്ന​തു​കൊ​ണ്ട് ര​ണ്ടു കാ​ര്യ​ങ്ങ​ളും ന​ട​ക്കും! അജിത വിജയന്‍ കോര്‍പറേഷനില്‍ എത്തിയിരുന്നത് ദിവസവും രാവിലെ വീടുകളില്‍ പാലെത്തിച്ചശേഷം; പടിയിറങ്ങിയതു പാല്‍ക്കാരി മേയര്‍

തൃ​ശൂ​ർ: മേ​യ​റാ​യി​ട്ടും ദി​വ​സ​വും രാ​വി​ലെ വീ​ടു​ക​ളി​ൽ പാ​ലെ​ത്തി​ച്ച​തി​നു​ശേ​ഷ​മാ​ണ് അ​ജി​ത വി​ജ​യ​ൻ കോ​ർ​പ​റേ​ഷ​നി​ൽ എ​ത്തി​യി​രു​ന്ന​ത്. മേ​യ​റാ​കു​ന്ന​തി​നു മു​ന്പും കൗ​ണ്‍​സിലറും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണു​മൊ​ക്കെ ആ​യി​രി​ക്കു​ന്പോ​ഴും ദി​വ​സ​വും ചെ​യ്യു​ന്ന തൊ​ഴി​ൽ ഉ​പേ​ക്ഷി​ക്കാ​ൻ അ​ജി​ത ത​യാ​റാ​യി​രു​ന്നി​ല്ല.

മേ​യ​ർസ്ഥാ​ന​വും കൗ​ണ്‍​സി​ലർസ്ഥാ​ന​വു​മൊ​ക്കെ വ​രും,പോ​കും. എ​ന്നാ​ൽ സ്ഥി​ര​മാ​യി ഒ​രു ജോ​ലിചെ​യ്ത് ജീ​വി​ക്കാ​നു​ള്ള പ​ണ​മു​ണ്ടാ​ക്കി​യ​തി​നു​ശേ​ഷം സേ​വ​നപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന സ​ന്തോ​ഷം ഒ​ന്നു വേ​റെത​ന്നെ​യാ​ണെ​ന്ന് അ​ജി​ത പ​റ​യു​ന്നു.

ഭ​ർ​ത്താ​വി​ന്‍റെ പേ​രി​ലാ​ണ് മി​ൽ​മ​ പാൽ ഏ​ജ​ൻ​സി. ഭ​ർ​ത്താ​വി​നെ സ​ഹാ​യി​ക്കാ​നാ​ണ് അ​ജി​ത​യും സ്കൂ​ട്ട​റിൽ നേ​രം വെ​ളു​ക്കു​ന്ന​തി​നു​മു​ന്പ് വീ​ടു​ക​ളി​ൽ പാ​ലെ​ത്തി​ക്കു​ന്ന​ത്.

പാ​ൽ കൊ​ടു​ക്കു​ന്ന​തു​കൊ​ണ്ട് ര​ണ്ടു കാ​ര്യ​ങ്ങ​ളും ന​ട​ക്കും. എ​ന്തെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ങ്കി​ൽ വീ​ട്ടു​കാ​ർ​ക്കു നേ​രി​ട്ടുത​ന്നെ പ​റ​യാ​നു​ള്ള ഒ​രു അ​വ​സ​ര​മാ​ണ്. കൂ​ടാ​തെ പു​ല​ർ​ച്ചെ പോ​കു​ന്ന​തി​നാ​ൽ വ​ഴി വി​ള​ക്കു​ക​ൾ ക​ത്തു​ന്നു​ണ്ടോ​യെ​ന്ന് ആ​രും പ​രാ​തി പ​റ​യാ​തെത​ന്നെ ക​ണ്ടെ​ത്താ​നും ക​ഴി​യും.

ഒ​ട്ടേ​റെ വി​ക​സ​ന​പ്ര​വൃ​ത്തി​ക​ൾ​ക്കു തു​ട​ക്ക​മി​ടാ​നും പൂ​ർ​ത്തീ​ക​രി​ക്കാ​നും ക​ഴി​ഞ്ഞെ​ന്ന ചാ​രി​താ​ർ​ഥ്യ​ത്തോ​ടെ​യാ​ണ് അ​ധി​കാ​ര​മൊ​ഴി​യു​ന്ന​തെ​ന്ന് അ​ജി​ത​ വി​ജ​യ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment