വീ​ട്ടി​നു​ള​ളി​ലെ ജീ​വി​തം കൃ​ത്രി​മ​മാ​യാ​ൽ കു​ട്ടി​ക​ള്‍ പ​ക​ച്ച് പോ​കുമെന്ന് കാ​നാ​യി കു​ഞ്ഞി​രാ​മ​ന്‍

ച​വ​റ: വീ​ട്ടി​നു​ള​ളി​ലെ ജീ​വി​തം കൃ​ത്രി​മ​മാ​യാ​ൽ വ​ലു​താ​കു​മ്പോ​ള്‍ കു​ട്ടി​ക​ള്‍ പ​ക​ച്ച് പോ​കു​മെ​ന്ന് ശി​ൽ​പി കാ​നാ​യി കു​ഞ്ഞി​രാ​മ​ൻ പ​റ​ഞ്ഞു. ച​വ​റ വി​കാ​സ് ക​ലാ സാം​സ്‌​കാ​രി​ക സ​മി​തി​യു​ടെ 36-ാമ​ത് വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേഹം.​

അ​മ്മ​മാ​ർ ന​ന്നാ​യാ​ൽ വീ​ടും നാ​ടും ന​ന്നാ​കും. ശീ​ല​ങ്ങ​ളും വാ​സ​ന​ക​ളും കു​ഞ്ഞു​മ​ന​സി​ല്‍ ആ​ദ്യം രൂ​പം കൊ​ള​ളു​ന്ന​ത് വീ​ട്ടി​നു​ള​ളി​ല്‍ നി​ന്നാ​ണെ​ന്നും അ​ദ്ദേഹം പ​റ​ഞ്ഞു.

വി​കാ​സ് പ്ര​സി​ഡ​ന്‍റ് സി. ​സു​ധീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ച​ല​ച്ചി​ത്ര താ​രം ജ​യ​രാ​ജ് വാ​ര്യ​ര്‍, കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി മ​ലയാ​ള വി​ഭാ​ഗം മേ​ധാ​വി ഡോ.​എം.​എ. സി​ദി​ഖ് , എ​സ്. രാ​ഗേ​ഷ്, ശ്രീ​ജി​ത്ത് , അ​ശ്വി​ന്‍ ബാ​ബു എ​ന്നി​വ​ര്‍ പ്രസംഗിച്ചു.

വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ള്‍​ക്കാ​യി ന​ട​ത്തി​യ ചി​ത്രര​ച​നാ മ​ത്സ​ര വി​ജ​യി​ക​ളെ കാ​നാ​യി കു​ഞ്ഞി​രാ​മ​ന്‍ അ​നു​മോ​ദി​ക്കു​ക​യും ചെ​യ്തു.​ നാ​ട​കോ​ത്സ​വം, വ​നി​താ സ​മ്മേ​ള​നം എ​ന്നി​വ വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു.

Related posts

Leave a Comment