അതീവ ജാഗ്രത! ചൈനയിലെ വുഹാനില്‍നിന്നെത്തിയ മലയാളി വിദ്യാര്‍ഥിക്ക് കൊറോണ സ്ഥിരീകരിച്ചു; കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നു അധികൃതര്‍

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലും കൊ​റോ​ണ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. ചൈ​ന​യി​ലെ വു​ഹാ​നി​ൽ​നി​ന്നെ​ത്തി​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക്കാ​ണ് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

വി​ദ്യാ​ർ​ഥി​യെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കു​ട്ടി​യെ ഐ​സോ​ലേ​ഷ​ൻ വാ​ർ​ഡി​ലേ​ക്ക് മാ​റ്റി​യ​താ​യും കേ​ന്ദ്ര​ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അ​തേ​സ​മ​യം വി​ദ്യാ​ർ​ഥി​യെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളോ, കു​ട്ടി ഏ​വി​ടെ​യാ​ണോ​ന്നോ കേ​ന്ദ്രം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. സം​സ്ഥാ​ന സ​ർ​ക്കാ​രും ഇ​തു​സം​ബ​ന്ധി​ച്ച് സ്ഥി​രീ​ക​ര​ണം ന​ട​ത്തി​യി​ട്ടി​ല്ല.

Related posts

Leave a Comment