ആ​ശ​ങ്ക വേ​ണ്ട, ജാ​ഗ്ര​ത മ​തി; കൊ​റോണ​യ്ക്കെ​തി​രേ ത​ണ്ണീ​ര്‍​മു​ക്ക​ത്ത് തൂ​വാ​ല വി​പ്ല​വം


ചേ​ര്‍​ത്ത​ല: സം​സ്ഥാ​ന​ത്ത് സ്ഥി​രീ​ക​രി​ച്ച അ​പ​ക​ട​കാ​രി​യാ​യ കൊ​റോണ​യ്ക്കെ​തി​രേ ത​ണ്ണീ​ര്‍​മു​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ തൂ​വാ​ല വി​പ്ല​വം സം​ഘ​ടി​പ്പി​ച്ചു. ത​ണ്ണീ​ര്‍​മു​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തും, സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​വും സം​യു​ക്ത​മാ​യാ​ണ് തൂ​വാ​ല വി​പ്ല​വം ഒ​രു​ക്കി​യ​ത്.

ആ​ശ​ങ്ക വേ​ണ്ട ജാ​ഗ്ര​ത മ​തി എ​ന്ന സ​ന്ദേ​ശം ഉ​യ​ര്‍​ത്തി​കൊ​ണ്ടാ​ണ് കൊ​റോ​ണ വൈ​റ​സി​നും മ​റ്റ് പ​ക​ര്‍​ച്ച​വ്യാ​ധി ക​ള്‍​ക്കു​മെ​തി​രെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. മ​രു​ത്തോ​ര്‍​വ​ട്ടം ഗ​വ.​എ​ല്‍ പി ​സ്‌​കൂ​ളി​ല്‍ ആ​രം​ഭി​ച്ച ആ​രോ​ഗ്യ പ്ര​തി​രോ​ധ ക്യാ​മ്പ​യി​ന്‍ അ​ഡ്വ.​എ.​എം.​ആ​രി​ഫ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ട്ടി​ക​ളി​ല്‍ തൂ​വാ​ല ഉ​പ​യോ​ഗ​ത്തി​ന്റെ ശീ​ലം വ​ള​ര്‍​ത്തു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. തൂ​വാ​ല ഉ​പ​യോ​ഗ​ത്തോ​ടൊ​പ്പം സോ​പ്പും, വെ​ള​ള​വും ഉ​പ​യോ​ഗി​ച്ച് കൈ​ക​ള്‍ ഇ​ട​യ്ക്കി​ടെ ക​ഴു​കു​ക, ഇ​രു​പ​ത് സെ​ക്ക​ന്റോ​ളം കൈ​ക​ള്‍ ക​ഴു​കു​ക തു​ട​ങ്ങി​യ സ​ന്ദേ​ശ​മാ​ണ് കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്. മ​തി​ല​കംസേ​ക്ര​ട്ട് ഹേ​ര്‍​ട്ട് ഹോ​സ്പി​റ്റ്ല്‍ സോ​പ്പു​ക​ള്‍ കൂ​ടി ന​ല്‍​കി​യ​പ്പോ​ള്‍ തൂ​വാ​ല​വി​പ്ല​വം നാ​ടി​ന് പു​തി​യ അ​നു​ഭ​വ​മാ​യി.

ചു​മ​യ്ക്കു​മ്പോ​ഴും തു​മ്മു​മ്പോ​ഴും തൂ​വാ​ല ഉ​പ​യോ​ഗി​ച്ച് മൂ​ക്കും വാ​യും അ​ട​ച്ച് പി​ടി​ക്കു​ന്ന​ത് ശീ​ല​മാ​ക്കു​ക, ക​ഴു​കാ​ത്ത കൈ​ക​ള്‍ കൊ​ണ്ട് ക​ണ്ണ്, മൂ​ക്ക്, വാ​യ് തു​ട​ങ്ങി​യ ഭ​ാഗ​ങ്ങ​ളി​ൽ തൊ​ട​രു​രു​ത് എ​ന്നീ സ​ന്ദേ​ശ​ങ്ങ​ളും ഇ​തി​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്നു.ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പ്ര​ഭാ​മ​ധു ആ​രോ​ഗ്യ പ്ര​തി​ജ്ഞ ചൊ​ല്ലി.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് അ​ഡ്വ.​പി.​എ​സ് ജ്യോ​തി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​നി​ത മ​നോ​ജ്, ര​മാ​മ​ദ​ന​ന്‍, സു​ധ​ര്‍​മ്മ സ​ന്തോ​ഷ്, രേ​ഷ്മ രം​ഗ​നാ​ഥ്, കെ.​ജെ സെ​ബാ​സ്റ്റ്യ​ന്‍, സ​ന​ല്‍​നാ​ഥ്, സാ​നു​സു​ധീ​ന്ദ്ര​ന്‍,ലി​ജി മു​ര​ളീ​ധ​ര​ന്‍ ,മി​നി​ബി​ജു, സു​നി​മോ​ള്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​അ​മ്പി​ളി ക്ലാ​സ്സ് ന​യി​ച്ചു. പ്ര​ഥ​മാ​ധ്യാ​പി​ക ബീ​ന സ്വാ​ഗ​ത​വും, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സോ​ണി് ന​ന്ദി​യും പ​റ​ഞ്ഞു.

Related posts

Leave a Comment