പെരിന്തൽമണ്ണ: ഭർതൃമതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. സംഭവത്തിനു ശേഷം മുങ്ങിയ പ്രതിയെ കരിപ്പൂർ വിമാനത്താവളത്തിൽ വച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
താഴേക്കോട് പൊന്നേത്ത് നൗഫലി(31) നെയാണ് അറസ്റ്റ് ചെയ്തത്. 2017-ൽ നടന്ന സംഭവത്തിൽ ഇരുപത്തിയൊന്നുകാരിയാണ് പരാതി നൽകിയിരുന്നത്.
നിലവിലെ ഭർത്താവിനെ ഒഴിവാക്കിയാൽ വിവാഹം കഴിക്കാമെന്ന് പറഞ്ഞു പീഡിപ്പിക്കുകയായിരുന്നു. തുടർന്നു യുവതിയുടെ ചിത്രങ്ങൾ ഭർത്താവിന് വാട്സ് ആപ്പിൽ അയച്ചു കൊടുത്തു. ഇതോടെ യുവതി വിവാഹമോചിതയായി.
എന്നാൽ പ്രതി യുവതിയെ വിവാഹം കഴിക്കാൻ തയാറാകാതെ വന്നതോടെയാണ് പരാതി നൽകിയത്. കേസെടുത്തതോടെ യുവാവ് വിദേശത്തേക്ക് കടന്നു. കഴിഞ്ഞദിവസം തിരിച്ച് നാട്ടിലെത്താൻ കരിപ്പൂരിൽ വന്നപ്പോഴാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി.