ഇതാണ്‌ പോ​ലീ​സി​ന്‍റെ ഹീ​റോ​യി​സം! ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ​വ​ർ​ക്കു എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്തു പോ​ലീ​സ്

കി​ഴ​ക്ക​മ്പ​ലം: ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ​വ​രെ പി​ടി​കൂ​ടി, ത​ള്ളി​യ സ്ഥ​ല​ം വൃ​ത്തി​യാ​ക്കി​ച്ച് പോ​ലീ​സി​ന്‍റെ ഹീ​റോ​യി​സം.

കി​ഴ​ക്ക​മ്പ​ലം ഒളിന്പ്യൻ ശ്രീ​ജേ​ഷ് റോ​ഡി​ലെ തോ​ട്ടി​ലേ​ക്ക് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ​വ​രെ​യാ​ണ് കു​ന്ന​ത്തു​നാ​ട് പോ​ലീ​സി​ന്‍റെ രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗ് സം​ഘം പി​ടി​കൂ​ടി​യ​ത്.

വാ​ഴ​ക്കാ​ല സ്വ​ദേ​ശി റാ​സി​ൻ (27) പ​ള്ളു​രു​ത്തി സ്വ​ദേ​ശി ഷെ​ഫീ​ക് (23) എ​ന്നി​വ​രാ​ണ് മി​നി ലോ​റി​യു​മാ​യി മാ​ലി​ന്യം ത​ള്ളാ​നെ​ത്തി​യ​ത്. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ ലോ​റി​യു​ടെ ടാ​ങ്കി​ൽനി​ന്നു മാ​ലി​ന്യം ഒ​ഴു​ക്കി​ക്ക​ള​യു​ന്ന പൈ​പ്പി​ൽനി​ന്ന് മാ​ലി​ന്യം റോ​ഡി​ലേ​ക്ക് വീ​ഴു​ന്ന​ത് പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു.

ചോ​ദ്യം ചെ​യ്ത​പ്പോ​ൾ വാ​ൽ​വി​ന്‍റെ കു​ഴ​പ്പ​മാ​ണെ​ന്ന് പ​റ​ഞ്ഞ് ഇ​വ​ർ ത​ടി​യൂ​രി. മി​നി​റ്റു​ക​ൾ​ക്ക​കം മേ​ഖ​ല​യി​ൽ രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധം പ​ട​ർ​ന്ന​തോ​ടെ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളി​യ​ത് ക​ണ്ടെ​ത്തി.

വാ​ഹ​നം പോ​യ ദി​ശ​യി​ൽ പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് വാ​ഹ​ന​വും ജീ​വ​ന​ക്കാ​ര​യെും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മാ​ലി​ന്യം ത​ള്ളി​യ കാ​ര്യം സ​മ്മ​തി​ച്ച​ത്.

ശ്രീ​ജേ​ഷ് റോ​ഡി​ൽ നേ​ര​ത്തെ​യും നി​ര​വ​ധി ത​വ​ണ മാ​ലി​ന്യം ത​ള്ളി​യി​ട്ടു​ണ്ട്. തു​ർ​ന്ന് വാ​ഹ​ന ഉ​ട​മ​യെ വി​ളി​ച്ചു വ​രു​ത്തി മാ​ലി​ന്യം ത​ള്ളി​യ സ്ഥ​ലം പോ​ലീ​സ് ക​ഴു​കി വൃ​ത്തി​യാ​ക്കി​ച്ചു.

എ​എ​സ്ഐ ഏ​ലി​യാ​സ്, ഹോം ​ഗാ​ർ​ഡ് ജോ​യ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ബേ​സി​ൽ മാ​ത്യു എ​ന്നി​വ​രാ​ണ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Related posts

Leave a Comment