മൂ​വാ​റ്റു​പു​ഴ നി​യോ​ജ​ക മ​ണ്ഡ​ലത്തിലെ മു​പ്പ​ത്തി​യൊ​ന്നു റോ​ഡു​ക​ൾ​ക്കാ​യി 3.25 കോ​ടി അ​നു​വ​ദി​ച്ചു

മൂ​വാ​റ്റു​പു​ഴ: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 19 റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി 2.25 കോ​ടി​യും വെ​ള്ള​പ്പൊ​ക്ക​ത്തെ​ത്തു​ട​ർ​ന്നു ത​ക​ർ​ന്ന 12 റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്കു ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പി​ൽ​നി​ന്ന് ഒ​രു കോ​ടി രൂ​പ​യും ഉ​ൾ​പ്പെ​ടെ 31 റോ​ഡു​ക​ൾ​ക്കാ​യി 3.25 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ അ​റി​യി​ച്ചു.

ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി റോ​ഡ് നി​ർ​മാ​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. മൂ​വാ​റ്റു​പു​ഴ 130 ജം​ഗ്ഷ​ൻ-​അ​ഞ്ച​ൽ​പെ​ട്ടി റോ​ഡി​ലെ ഓ​ട ന​വീ​ക​ര​ണ​ത്തി​ന് 15 ല​ക്ഷം, പി​റ​വം റോ​ഡി​ലെ ഓ​ട ന​വീ​ക​ര​ണ​ത്തി​ന് 10 ല​ക്ഷം, ക​ക്ക​ടാ​ശേ​രി-​കാ​ളി​യാ​ർ റോ​ഡി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് 25 ല​ക്ഷം, ക​ക്ക​ടാ​ശേ​രി-​കാ​ളി​യാ​ർ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ ക​ട്ട വി​രി​ക്കു​ന്ന​തി​ന് 25 ല​ക്ഷം, മൂ​വാ​റ്റു​പു​ഴ-​തേ​നി റോ​ഡി​ന്‍റെ ഭാ​ഗ​മാ​യ കി​ഴ​ക്കേ​ക്ക​ര ജം​ഗ്ഷ​നി​ൽ ഓ​ട നി​ർ​മി​ക്കു​ന്ന​തി​ന് 15 ല​ക്ഷം, മാ​റാ​ടി-​പെ​രു​വം​മൂ​ഴി റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് 10 ല​ക്ഷം, വ​ലി​യ​പാ​ടം-​മാ​റാ​ടി റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മാ​ണ​ത്തി​ന് 20 ല​ക്ഷം, അ​ന്പ​ലം​പ​ടി-​റാ​ക്കാ​ട് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് 10 ല​ക്ഷം, എ​റ​ണാ​കു​ളം-​തേ​ക്ക​ടി റോ​ഡി​ന്‍റെ മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് 15 ല​ക്ഷം, എം​സി റോ​ഡി​ലെ ഓ​ട​ക​ളു​ടെ മു​ക​ളി​ലെ സ്ലാ​ബു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് അ​ഞ്ച് ല​ക്ഷം, മൈ​ല​ക്കൊ​ന്പ്-​മ​ട​ക്ക​ത്താ​നം റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന് 20 ല​ക്ഷം, വാ​ഴ​ക്കു​ളം-​ഏ​നാ​ന​ല്ലൂ​ർ റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന് 20 ല​ക്ഷം, ആ​നി​ക്കാ​ട്-​ഏ​നാ​ന​ല്ലൂ​ർ റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന് 10 ല​ക്ഷം, വാ​ഴ​ക്കു​ളം-​പാ​റ​ക്ക​ട​വ് റോ​ഡി​ലെ ഓ​ട​ന​വീ​ക​ര​ണ​ത്തി​ന് ആ​റ് ല​ക്ഷം, വാ​ഴ​ക്കു​ളം ആ​ര​ക്കു​ഴ റോ​ഡി​ലെ ഓ​ട ന​വീ​ക​ര​ണ​ത്തി​ന് ഏ​ഴ് ല​ക്ഷം, കൂ​ത്താ​ട്ടു​കു​ളം മാ​റി​ക റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് 12 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി തു​ക അ​നു​വ​ദി​ച്ച​ത്.

പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി വി​ഭാ​ഗ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യി​ലെ വ​ള​ക്കു​ഴി റോ​ഡി​ന് 10 ല​ക്ഷം, മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ലെ അ​ന്ത്യാ​ളം-​ക​ലു​ങ്ക് പാ​ലം റോ​ഡി​ന് 10 ല​ക്ഷം, ശൂ​ലം ക​ണ്ടം​ചി​റ ക​രി​മാ​ന്ത​ടം റോ​ഡി​ന് 10 ല​ക്ഷം, പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ പു​ളി​മൂ​ട്ടി​ൽ കോ​ള​നി റോ​ഡി​ന് 10 ല​ക്ഷം, വാ​ള​കം പ​ഞ്ചാ​യ​ത്തി​ലെ അ​ന്പ​ല​ത്തി​ങ്ക​ൽ ക​ട​വ് റോ​ഡി​ന് 1.50 ല​ക്ഷം, ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ലെ ക​നാ​ൽ ബ​ണ്ട്-​പൊ​ട്ട​ൻ​മ​ല-​പൂ​ഴി​പാ​ലം റോ​ഡി​ന് 10 ല​ക്ഷം, പ​ഞ്ചാ​യ​ത്ത് എ​ൽ​പി​എ​സ് – പൊ​ഴി​ഞ്ചു​വ​ട് റോ​ഡി​ന് ഏ​ഴ് ല​ക്ഷം, മ​ധു​രം ബേ​ക്ക​റി സൂ​പ്പ​ർ സോ​ണി​ക് ലി​ങ്ക് റോ​ഡി​ന് 10 ല​ക്ഷം, മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക​ല​യ​ക്കാ​ട്-​വ​ട​കോ​ട് റോ​ഡി​ന് 10 ല​ക്ഷം, കൊ​ച്ച​ങ്ങാ​ടി റോ​ഡി​ന് 10 ല​ക്ഷം, തൊ​ക്കു​മ​ല-​കാ​വ​ന റോ​ഡി​ന് 6.50 ല​ക്ഷം, വ​ലി​യ​ങ്ങാ​ടി-​മാ​ട്ടു​പാ​റ റോ​ഡി​ന് അ​ഞ്ച് ല​ക്ഷം എ​ന്നി​ങ്ങ​നെ​യും പ​ണം അ​നു​വ​ദി​ച്ച​ത്. റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ ചൂ​ണ്ടി​കാ​ണി​ച്ച് എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.

Related posts

Leave a Comment