ചിറ്റൂർ:മൂന്നു മാസം മുൻപ് ഉദ്ഘാടനം നടന്ന വണ്ടിത്താവളം ബസ് സ്റ്റാൻഡിനകത്ത് പട്ടഞ്ചേരി ഗ്രാമപഞ്ചയത്ത് ഏർപ്പെടുത്തിയ പോലീസ് എയ്ഡ്പോസ്റ്റ് നിർജീവവസ്ഥയിലാണുള്ളത്. ഉദ്ഘാടനം കഴിഞ്ഞ സമയങ്ങളിൽ ഒരു മാസം വൈകുന്നേര സമയത്ത് ഒരു തവണ ബസ്സ് സ്റ്റാൻഡ് കെട്ടിടം പ്രദക്ഷിണം നടത്തി വന്ന പോലീസ് പിന്നീട് തിരിഞ്ഞു നോക്കാറുമില്ല.
ബസ് സ്റ്റാൻഡിനു സമീപത്തുവെച്ചത് കഴിഞ്ഞ മാസം ആറു കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ മീനാക്ഷിപുരം പോലീസ് കണ്ടെത്തിയിരുന്നു.ഇതിനു ഒരാഴ്ച മുൻപ് ഇതേ സ്ഥലത്ത് രണ്ടു ബൈക്കുകളും ഉപേക്ഷിച്ച നിലയിൽ രാത്രി സമയത്ത് കണ്ടെത്തിയിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്നു സ്ഥലത്തെത്തിയ പോലീസ് ബൈക്കുകൾ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് ഉടമകൾക്ക് വിട്ടുനൽകുകയും ചെയ്തിരുന്നു.
പട്ടഞ്ചേരി പെരുമാട്ടി പഞ്ചായത്ത് പ്രദേശങ്ങളിലെ പ്രധാന വാണിജ്യകേന്ദ്രം വണ്ടിത്താവളം ടൗണാണ്.ഇപ്പോൾ മീനാക്ഷിപുരത്താണ് പോലീസ്സ്റ്റേഷൻ പ്രവർത്തിക്കുന്നത്.പത്തു മീറ്റർ മാത്രം അകലെയാണ് തമിഴ്നാട് അതിർത്തി ഉള്ളത്. വണ്ടിത്താവളത്ത് പോലീസ്സ്റ്റേഷനു സ്ഥലം ലഭിക്കാത്തത് കൊണ്ട് മീനാക്ഷിപുരത്ത് ആരംഭിച്ചതെന്നാണ് ബന്ധപ്പെട്ട അധികൃതർ വെളിപ്പെടുത്തി്.
മുൻപ് വണ്ടിത്താവളം ടൗണിൽ നിന്നും ഒൻപതു കിലോമീറ്റർ അകലയുള്ള പുതുനഗരം പോലീസ്സ്റ്റേഷനാണ് ചുമതല പട്ടഞ്ചരി,പെരുമാട്ടി പഞ്ചായത്ത് പ്രദേശങ്ങളുടെഅധികാര ചുമതല ഉണ്ടായിരുന്നത്.വാഹന അപകടം ,സംഘട്ടനങ്ങൾ ഉണ്ടായാൽ ഉടൻ പോലീസ് എത്തുമായിരുന്നു.എന്നാൽ ഇപ്പോൾ വണ്ടിത്താവളം ടൗണിൽ നിന്നും പതിനാലു കിലോമീറ്റർ ദൂരെയാണ് മീനാക്ഷിപുരം സ്റ്റേഷനുള്ളത്.
ഇത് പൊതുജനത്തിനു തീരെ സൗകര്യമില്ലെന്നതാണ് പരാതി. വണ്ടിത്താവളം ബസ് സ്റ്റാൻഡ്ിനകത്തെ പോലീസ് എയ്ഡ് പോസ്റ്റ് 24 മണിക്കൂറായിപ്രവർത്തിക്കുന്ന രീതിൽ ബന്ധപ്പെട്ട വകുപ്പ് അധികൃതർ നടപടി എടുക്കണമെന്നതാണ് ജനകീയാവശ്യം.