കൊല്ലം: കരുനാഗപ്പള്ളി മേഖലയിൽ വിദ്യാർഥികളെ ലക്ഷ്യമിട്ട് വൻതോതിൽ മയക്കുമരുന്നെത്തുന്നതായി സൂചന. ഇന്നലെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ന്യൂ ജനറേഷൻ മയക്കുമരുന്നും കഞ്ചാവുമായി ഒരാളെ പോലീസ് പിടികൂടി.
ശാസ്താംകോട്ട സ്വദേശിയും കരുനാഗപ്പള്ളി അമരത്ത് മഠം വൃന്ദാവനം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മനീഷ് (21) ആണ് പോലീസ് പിടിയിലായത്. കോളേജുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ന്യൂ ജനറേഷൻ മയക്ക്മരുന്നുകൾ വ്യപകമായി ഉപയോഗിക്കുന്നതായി കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ടി നാരായണന് വിവരം ലഭിച്ചിരുന്നു.
സിറ്റി പോലീസ് കമ്മീഷണർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. സ്ഥിരമായി കഞ്ചാവ് ഉപയോഗവും വിൽപ്പനയും നടത്തുന്ന ഇയാൾ ന്യൂ ജനറേഷൻ മയക്ക്മരുന്നിലേക്ക് തിരിഞ്ഞത്.
ചെറിയ അളവിൽ രഹസ്യമായി പിടിക്കപ്പെടാതെ കൊണ്ട ് വരാം എന്നതിനാൽ ഇയാളുടെ ഷോൾഡർ ബാഗിൽ ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്.
ബാംഗ്ലൂരിൽ നിന്നും കൊണ്ട ് വന്നതാണെന്ന് മനീഷ് പോലീസിനോട് പറഞ്ഞു. ഇയാളുടെ കൂട്ടാളികളെക്കുറിച്ച് വിവരം ലഭിച്ചതായി പോലീസ് അറിയിച്ചു.പ്രതിയെ കോടതിയിൽ ഹാജരാക്കും.