ഇരയായത് പതിനെട്ടോളം സ്ത്രീകള്‍, കണ്ടെടുത്തത് 25 പവനോളം! സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച് ആ​ഭ​ര​ണ​ങ്ങ​ൾ അ​പ​ഹ​രി​ച്ചി​രു​ന്ന മോ​ഷ്ടാ​വ് പി​ടി​യി​ൽ; തന്ത്രം ഇങ്ങനെ…

ആ​ല​പ്പു​ഴ : അ​സ​മ​യ​ങ്ങ​ളി​ൽ സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച് ആ​ഭ​ര​ണ​ങ്ങ​ൾ അ​പ​ഹ​രി​ച്ചി​രു​ന്ന മോ​ഷ്ടാ​വ് പി​ടി​യി​ൽ. പ​ത്തി​യൂ​ർ വാ​ഴ​പ്പ​ള്ളി പ​ടി​ഞ്ഞാ​റേ​ത്ത​റ​യി​ൽ അ​ജി എ​ന്ന് വി​ളി​ക്കു​ന്ന നി​തിനാ (33) ണ് ​പി​ടി​യി​ലാ​യ​ത്. മാ​വേ​ലി​ക്ക​ര, ക​രീ​ല​ക്കു​ള​ങ്ങ​ര, കാ​യം​കു​ളം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യി​ട്ടു​ള്ള​ത്.

18 ഓ​ളം സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ അ​പ​ഹ​രി​ച്ചി​ട്ടു​ണ്ട്. രാ​ത്രി എ​ട്ടു​മു​ത​ൽ 11 വ​രെ​യും പു​ല​ർ​ച്ചെനാ​ലു മു​ത​ൽ 5.30 വ​രെ​യു​മു​ള്ള സ​മ​യ​ത്താ​ണ് ക​വ​ർ​ച്ച. ഈ ​സ​മ​യ​ങ്ങ​ളി​ൽ വീ​ടി​നു പു​റ​ത്തി​റ​ങ്ങു​ന്ന സ്ത്രീ​ക​ളെ നി​രീ​ക്ഷി​ച്ച ശേ​ഷ​മാ​ണ് മോ​ഷ​ണം ന​ട​ത്തു​ന്ന​ത്. പു​ല​ർ​ച്ചെ ക്ഷേ​ത്ര​ങ്ങ​ളി​ലും മ​റ്റും പോ​കു​ന്ന സ്ത്രീ​ക​ളും വീ​ടി​നു വെ​ളി​യി​ലും ടെ​റ​സ്സി​ലും എ​ത്തു​ന്ന സ്ത്രീ​ക​ളു​മാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.

25 പ​വ​നോ​ളം ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ജി​ല്ല പോ​ലീ​സ് മേ​ധാ​വി കെ.​എം. ടോ​മി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മാ​വേ​ലി​ക്ക​ര എ​സ്എ​ച്ച്ഓ ബി. ​വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ വ​ല​യി​ലാ​ക്കി​യ​ത്.

Related posts

Leave a Comment