പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ; ഒ​ന്നാം​പ്ര​തി​ മ​റ്റൊ​രു കു​ട്ടി​യെ​യും പീ​ഡി​പ്പി​ച്ച​താ​യി സൂ​ച​ന

ത​ളി​ക്കു​ളം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. ത​ളി​ക്കു​ളം ഇ​ത്തി​ക്കാ​ട്ട് വീ​ട്ടി​ൽ ഉ​ണ്ണി​മോ​ൻ (49), ത​ന്പാ​ൻ​ക​ട​വ് സ്വ​ദേ​ശി കു​ട്ട​ൻ​പാ​റ​ൻ വീ​ട്ടി​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ (60) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വാ​ടാ​ന​പ്പ​ള്ളി എ​സ്എ​ച്ച്ഒ കെ.​ആ​ർ.​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണു പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

പോ​ക്സോ നി​യ​മ​പ്ര​കാ​ര​മാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ത​ന്‍റെ അ​ധ്യാ​പി​ക​യോ​ടു കു​ട്ടി പീ​ഡ​ന വി​വ​രം പ​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് അ​ധ്യാ​പി​ക വീ​ട്ടു​കാ​രെ​യും പി​ന്നീ​ടു പോ​ലീ​സി​നെ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളി​ലാ​യി പോ​ലീ​സ് ശ​ക്ത​മാ​യ നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ ത​ളി​ക്കു​ളം പ​ത്താം​ക​ല്ലി​ൽ നി​ന്നു പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

കേ​സി​ൽ ഒ​ന്നാം​പ്ര​തി​യാ​യ ഉ​ണ്ണി​മോ​ൻ മ​റ്റൊ​രു കു​ട്ടി​യെ​യും പീ​ഡി​പ്പി​ച്ച​താ​യി പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.

എ​എ​സ്ഐ​മാ​രാ​യ ഷാ​ബു, അ​രു​ണ്‍​കു​മാ​ർ, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ രാ​ജേ​ഷ്,ഷോ​ണി,സു​നീ​ഷ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.​പ്ര​തി​ക​ളെ ചാ​വ​ക്കാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment