മ​ര​ണവൈ​റ​സ് കൊ​റോ​ണ​! 324 ഇ​ന്ത്യ​ക്കാ​രു​മാ​യി എ​യ​ർ ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​നം എത്തി; മ​ല​യാ​ളി ന​ഴ്സു​മാ​രെ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ്ര​ത്യേ​കം വി​ളി​ച്ചുവ​രു​ത്തി​

ന്യൂ​ഡ​ൽ​ഹി: മ​ര​ണവൈ​റ​സ് കൊ​റോ​ണ​യു​ടെ പ്ര​ഭ​വകേ​ന്ദ്ര​മാ​യ ചൈ​ന​യി​ലെ വു​ഹാ​നി​ൽനി​ന്നു​ള്ള മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെടെ 324 ഇ​ന്ത്യ​ക്കാ​രു​മാ​യി എ​യ​ർ ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​നം ഇ​ന്നു ഡ​ൽ​ഹി​യിലെത്തി. ഇ​വ​ർ​ക്കാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള 14 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ കാ​ല​യ​ള​വി​ൽ താ​മ​സി​ക്കു​ന്ന​തി​നാ​യി ഡ​ൽ​ഹി​ക്ക​ടു​ത്ത് ഹ​രി​യാ​ന​യി​ലെ മ​നേ​സ​റി​ൽ ക​ര​സേ​ന പ്ര​ത്യേ​ക ക്യാ​ന്പ് സ​ജ്ജീ​ക​രി​ച്ചു.

ക്യാന്പ് തയാർ

മു​ന്നൂ​റ്റ​ന്പ​തോ​ളം പേ​ർ​ക്ക് താ​മ​സി​ക്കാ​വു​ന്ന​തും ഡോ​ക്ട​ർ​മാ​ര​ട​ക്കം വി​ദ​ഗ്ധ​രു​ടെ സേ​വ​ന​മു​ള്ള​തു​മാ​യ ക്യാ​ന്പു​ക​ളാ​ണി​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പു​റ​മേ ചൈ​ന​യി​ൽനി​ന്നെ​ത്തു​ന്ന മ​റ്റ് ഇ​ന്ത്യ​ക്കാ​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്കു താ​മ​സി​ക്കാ​ൻ തെ​ക്കുപ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ൽ ചാ​വ്‌​ല​യി​ൽ 600 പേ​ർ​ക്ക് താ​മ​സി​ക്കാ​വു​ന്ന പ്ര​ത്യേ​ക ക്യാ​ന്പ് ഇ​ന്തോ-​ടി​ബ​റ്റ​ൻ പോ​ലീ​സും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​വി​ടെ സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കു​മാ​യി പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളു​മു​ണ്ട്.

ചൈ​ന​യി​ലെ ഹു​ബേ​യ് പ്ര​വ​ശ്യ​യി​ലു​ള്ള വു​ഹാ​നി​ലെ വി​ദ്യാ​ർ​ഥി​ക​ളെ​ല്ലാ​വ​രും ഇ​ന്നു ഡ​ൽ​ഹി​യി​ലെ​ത്തു​മെ​ന്ന് എ​യ​ർ ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ വ​രു​ന്ന വി​ദ്യാ​ർ​ഥി ത​നി​ഷ്ക് ന​ന്ദ പ​റ​ഞ്ഞു. വു​ഹാ​നു പു​റ​ത്തു​ള്ള ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഇ​ന്നുത​ന്നെ എ​ത്തി​ച്ചേ​ക്കു​മെ​ന്നും ത​നി​ഷ്ക് പ​റ​ഞ്ഞു. ഡ​ൽ​ഹി സ്വ​ദേ​ശി​യാ​ണ് ത​നി​ഷ്ക് ന​ന്ദ.

വു​ഹാ​നി​ൽനി​ന്നു വി​ദ്യാ​ർ​ഥി​ക​ളെ തി​രി​ച്ചെ​ത്തി​ക്കാ​ൻ എ​യ​ർ ഇ​ന്ത്യ​യു​ടെ ജം​ബോ 747 വി​മാ​നം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30നു ​ചൈ​ന​യി​ലേ​ക്കു തി​രി​ച്ചു. ആ​റു മ​ണി​ക്കൂ​ർ യാ​ത്ര​യ്ക്കു​ശേ​ഷം വു​ഹാ​നി​ൽ ര​ണ്ടോ മൂ​ന്നോ മ​ണി​ക്കൂ​ർ ത​ങ്ങി ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ടി​ന് ഡ​ൽ​ഹി​യി​ലേ​ക്കു തി​രി​ക്കു​മെ​ന്നാ​ണു വി​വ​രം.

മെഡിക്കൽ സംഘം

ഡ​ൽ​ഹി റാം ​മ​നോ​ഹ​ർ ലോ​ഹ്യ ആ​ശു​പ​ത്രി​യി​ൽനി​ന്നു​ള്ള അ​ഞ്ചു ഡോ​ക്ട​ർ​മാ​രും കേ​ര​ള​ത്തി​ൽ നി​പ്പ വൈ​റ​സ് ബാ​ധ കൈ​കാ​ര്യം ചെ​യ്തു പ​രി​ച​യ​മു​ള്ള ര​ണ്ടു മ​ല​യാ​ളി ന​ഴ്സു​മാ​രും എ​യ​ർ ഇ​ന്ത്യ പാ​രാ​മെ​ഡി​ക്ക​ൽ സം​ഘ​വുമാ​ണു വി​മാ​ന​ത്തി​ലു​ള്ള​ത്. മ​ല​യാ​ളി ന​ഴ്സു​മാ​രെ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ്ര​ത്യേ​കം വി​ളി​ച്ചുവ​രു​ത്തി​യ​താ​ണ്.

മ​നേ​സ​റി​ലെ ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​തി​നി​ട​യ്ക്ക് രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രെ ക​ന്‍റോ​ണ്‍മെ​ന്‍റി​ലെ ആ​ർ​മി ബേ​സ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റും. പി​ന്നീ​ട് ര​ണ്ടു ത​വ​ണ സാ​ന്പി​ൾ പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വ് ഫ​ലം ക​ണ്ടെ​ത്തി​യാ​ൽ മാ​ത്ര​മേ ഇ​വ​രെ ആ​ശു​പ​ത്രി വി​ടാ​ൻ അ​നു​വ​ദി​ക്കൂ.

ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​വ​രെ​ല്ലാം ത​ന്നെ മൂ​ന്നു പാ​ളി​ക​ളു​ള്ള മാ​സ്ക് ധ​രി​ക്ക​ണം. ഇ​വ​ർ​ക്ക് പ്ര​തി​ദി​ന വൈ​ദ്യപ​രി​ശോ​ധ​ന ഉ​ണ്ടാ​യി​രി​ക്കും. 14 ദി​വ​സ​ത്തി​നു​ശേ​ഷം രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഒ​ന്നും ത​ന്നെ പ്ര​ക​ടി​പ്പി​ച്ചി​ല്ല എ​ങ്കി​ൽ ഇ​വ​രെ സ്വ​ന്തം വീ​ടു​ക​ളി​ലേ​ക്ക് വി​ടും. വീ​ടു​ക​ളി​ൽ എ​ത്തി​യാ​ലും അ​ത​തു സം​സ്ഥാ​ന​ങ്ങ​ളി​ൽ ജി​ല്ലാ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും ഇ​വ​ർ.

മ​നേ​സ​റി​ൽ സൈ​നി​ക ബാ​ര​ക്കു​ക​ളു​ടെ മാ​തൃ​ക​യി​ലാ​ണ് ക്യാ​ന്പ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഒാ​രോ ബാ​ര​ക്കി​ലും 50 വി​ദ്യാ​ർ​ഥി​ക​ൾ വീതം ഉ​ണ്ടാ​യി​രി​ക്കും. വി​ദ​ഗ്ധ മെ​ഡി​ക്ക​ൽ സം​ഘ​ത്തെ അ​ല്ലാ​തെ സൈ​നി​ക​രെ​യോ സാ​ധാ​ര​ണ​ക്കാ​രെ​യോ ക്യാ​ന്പി​ൽ പ്ര​വേ​ശി​പ്പി​ക്കി​ല്ല.

സെ​ബി മാ​ത്യു

Related posts

Leave a Comment