ശാസ്താംകോട്ട : യുപി ക്ലാസിൽ പഠിക്കുന്ന ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ യുവാവ് പിടിയിൽ . പടിഞ്ഞാറേ കല്ലട വിളന്തറ കുറ്റിയിൽ കിഴക്കതിൽ ശംഭു (22) ആണ് പോലീസ് പിടിയിലായത് .
ട്ടികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മറ്റ് വിദ്യാർത്ഥികൾ അധ്യാപകരോട് പറഞ്ഞതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരോട് അറിയിക്കുകയായിരുന്നു.
ചൈൽഡ് ലൈൻ പ്രവർത്തകരെത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ശാസ്താംകോട്ട പോലീസിൽ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു .