ബദിയടുക്ക: 15 കാരിയായ പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു. ബാഞ്ചത്തടുക്കയിലെ രവിതേജ(32)ക്കെതിരെയാണ് ബദിയടുക്ക പോലീസ് കേസെടുത്തത്.
സംഭവം നടന്ന ജനുവരി 10 ന് രാവിലെ രവിതേജ പെണ്‍കുട്ടിയുടെ പിതാവിനെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് ഉച്ച ഭക്ഷണത്തിനായി ക്ലാസ് വിട്ട സമയത്ത് പെണ്‍കുട്ടിയെ ചെന്നുകാണുകയും അച്ഛനെ ഒരു കാര്യം അറിയിക്കാനുണ്ടെന്നു പറഞ്ഞു സ്കൂളിന് സമീപത്തെ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയും ചെയ്തതായാണ് പരാതി.
പെൺകുട്ടി വിവരമറിയിച്ചതിനെ തുടർന്ന് ചൈല്‍ഡ് ലൈന്‍ പ്രവർത്തകരാണ് പോലീസിൽ പരാതി നല്‍കിയത്.