ഞങ്ങളിങ്ങനാണ് ഭായ്; ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ൾ മാറ്റാതെയുള്ള ടാറിംഗും വീതികൂട്ടലും കണ്ട് ഞെട്ടി ചെ​റായിലെ ​നാട്ടുകാർ

ചെ​റാ​യി: അ​യ്യ​ന്പി​ള്ളി-​മ​ന​പ്പി​ള്ളി റോ​ഡ് വീ​തി​കൂ​ട്ടി ടാ​റിം​ഗ് ന​ട​ത്തു​ന്ന​തി​ന്‍റെ ജോ​ലി​ക​ൾ ആ​രം​ഭി​ച്ചി​ട്ടും കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ ഇ​ല​ക്‌​ട്രി​ക് പോ​സ്റ്റു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​ത്ത​തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം.

റോ​ഡു​പ​ണി പൂ​ർ​ത്തി​യാ​യ​തി​നു​ശേ​ഷം പോ​സ്റ്റു​ക​ൾ മാ​റ്റി​യി​ടു​ന്പോ​ൾ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്കേ​ണ്ടി വ​രും. ഇ​ത് ഒ​ഴി​വാ​ക്കാ​നാ​യി കെ​എ​സ്ഇ​ബി​ക്ക് മു​ൻ​കൂ​ർ പ​ണം അ​ട​ച്ച് പോ​സ്റ്റ് മാ​റ്റാ​ൻ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു​വെ​ന്നാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ൾ ക​രാ​റു​കാ​ര​ൻ അ​റി​യി​ച്ച​തെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം കെ.​എം.

പ്ര​സൂ​ണ്‍ പ​റ​യു​ന്നു. കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​രു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​മൂ​ല​മാ​ണ് ന​ട​പ​ടി​യി​ല്ലാ​ത്ത​തെ​ന്നാ​ണ് ആ​രോ​പ​ണം. 98 ല​ക്ഷം രൂ​പ മു​ട​ക്കി ബി​എം​ബി​സി നി​ല​വാ​ര​ത്തി​ലാ​ണ് റോ​ഡ് റീ ​ടാ​റിം​ഗ് ന​ട​ത്തു​ന്ന​ത്. 20 ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ളാ​ണ് ഇ​വി​ടെ റോ​ഡി​ൽ നി​ൽ​ക്കു​ന്ന​ത്.

ഇ​ത് പൂ​ർ​ണ​മാ​യും മാ​റ്റി സ്ഥാ​പി​ച്ചാ​ൽ മാ​ത്ര​മേ റോ​ഡി​ൽ ഗ​താ​ഗ​തം സു​ഗ​മ​മാ​കു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യ്ക്ക് എ​തി​രേ പ​രാ​തി ന​ൽ​കു​മെ​ന്നും പ്ര​സൂ​ണ്‍ അ​റി​യി​ച്ചു.

Related posts

Leave a Comment