കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ച് ഇം​ഗ്ലീ​ഷ് ചാ​ന​ല്‍ നീ​ന്തി​ക്ക​ട​ക്കാ​നൊ​രു​ങ്ങി ഡോ​ൾ​ഫി​ൻ ര​തീ​ഷ്

കൊ​യി​ലാ​ണ്ടി: ആ​ര്‍​ത്തി​ര​മ്പു​ന്ന തി​ര​മാ​ല​ക​ളെ ഭേ​ദി​ച്ച് ഡോ​ള്‍​ഫി​ന്‍ പോ​ലെ നീ​ന്തു​മ്പോ​ഴും ര​തീ​ഷി​ന്‍റെ ല​ക്ഷ്യം ഇം​ഗ്ലീ​ഷ് ചാ​ന​ല്‍ നീ​ന്തി​ക്ക​ട​ക്കു​ക​യെ​ന്ന​താ​ണ്. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ സാ​ക്ഷി​യാ​യി കൈ​കാ​ലു​ക​ള്‍ ബ​ന്ധി​ച്ച നി​ല​യി​ല്‍ ക​ട​ലി​ന്‍റെ ആ​ഴ​ങ്ങ​ളി​ലേ​ക്ക് താ​ഴു​മ്പോ​ഴും മ​ന​സി​ലെ സ്വ​പ്‌​ന​ങ്ങ​ളാ​ണ് ര​തീ​ഷി​നെ ക​ര​യി​ലേ​ക്ക് അ​ടു​പ്പി​ക്കു​ന്ന​ത്.

കാ​പ്പാ​ട് ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ര​തീ​ഷ് കോ​ഴി​ക്കോ​ട്ടെ​ത്തി​യ​ത്. ച​രി​ത്ര​മു​റ​ങ്ങു​ന്ന കാ​പ്പാ​ടി​ന്‍റെ തീ​ര​ത്ത് ര​തീ​ഷി​ന്‍റെ പ്ര​ക​ട​നം കാ​ണാ​ന്‍ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് കാ​ത്തു നി​ന്ന​ത്. ഡോ​ൾ​ഫി​ന്‍റെ നീ​ന്ത​ൽ മാ​തൃ​ക​യി​ൽ നീ​ന്തു​ന്ന​തി​ന് സ്വ​ത​ന്ത്ര​മാ​യ കൈ​കാ​ലു​ക​ൾ ത​ട​സ​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യാ​ണ് കൈ​കാ​ലു​ക​ൾ കെ​ട്ടി ഡോ​ൾ​ഫി​നെ പോ​ലെ നീ​ന്താ​ൻ തു​ട​ങ്ങി​യ​തെ​ന്ന് ര​തീ​ഷ് പ​റ​ഞ്ഞു.

ഇ​തേ തു​ട​ർ​ന്നാ​ണ് ര​തീ​ഷി​നെ ഡോ​ൾ​ഫി​ൻ എ​ന്ന പേ​ര് ചേ​ർ​ത്ത് വി​ളി​ച്ച് തു​ട​ങ്ങി​യ​ത്. സ്വ​യം പ​രി​ശീ​ലി​ച്ചാ​ണ് ര​തീ​ഷ് സാ​ഹ​സി​ക നീ​ന്ത​ലി​ൽ ക​രു​ത്ത് തെ​ളി​യി​ച്ച് മു​ന്നേ​റു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം 12ന് ​ക​ന്യാ​കു​മാ​രി വി​വേ​കാ​ന്ദ​പ്പാ​റയി​ലേ​ക്ക് ന​ട​ത്തി​യ സാ​ഹ​സി​ക നീ​ന്ത​ലാ​ണ് ഒ​ടു​വി​ലത്തേ​ത്. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യാ​ണ് ഈ 38 ​കാ​ര​ൻ.

2002-ലാ​ണ് കൈയും കാ​ലും കെ​ട്ടി​യു​ള്ള നീ​ന്ത​ലി​ൽ ആ​ദ്യ പൊ​തു പ​രി​പാ​ടി ന​ട​ത്തി​യ​ത്. കൊ​ല്ല​ത്ത് 50- അ​ടി ഉ​യ​ര​മു​ള്ള നീ​ണ്ട​ക​ര പാ​ല​ത്തി​ൽ നി​ന്നും അ​ഷ്ട​മു​ടി അ​ഴി​മു​ഖ​ത്ത് ചാ​ടി 500- മീ​റ്റ​ർ ദൂ​രം കൈയും കാ​ലും കെ​ട്ടി നീ​ന്തി ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചു. പി​ന്നീ​ട് കേ​ര​ള​ത്തി​ൽ പ​ലേ​ട​ങ്ങ​ളി​ൽ ന​ദി​ക​ളി​ലും കാ​യ​ലു​ക​ളി​ലും ക​ട​ലി​ലും ത​ന്‍റെ സാ​ഹ​സി​ക പ്ര​ക​ട​നം വി​ജ​യ​ക​ര​മാ​യി ന​ട​ത്തി.

ഓ​രോ പ്ര​ക​ട​ന​വും സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത യു​ള്ള ഓ​രോ വി​ഷ​യ​ങ്ങ​ളു​ടെ പ്ര​ചാ​ര​ണ​ത്തി​ന് വേ​ണ്ടി​യാ​യി​രു​ന്നു. വ്യ​ത്യ​സ്ത ത​രം സാ​ഹ​സി​ക പ്ര​ക​ട​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ച് ര​തീ​ഷ് കേ​ര​ള​ത്തി​ൽ എ​ല്ലാ​യി​ട​ത്തും അ​റി​യ​പ്പെ​ടു​ന്ന​താ​ര​മാ​യി. 2003 ല്‍ ​ശ​രീ​രം മു​ഴു​വ​ൻ പ്ലാ​സ്റ്റി​ക് ചാ​ക്ക് കൊ​ണ്ട് മൂ​ടി കെ​ട്ടിവ​രി​ഞ്ഞ് അ​ഷ്ട​മു​ടി കാ​യ​ലി​ൽ ഒ​രു കി​ലോ​മീ​റ്റ​ര്‍ നീ​ന്തി.

അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞു പോ​യ സാ​ഹ​സി​ക നീ​ന്ത​ൽ താ​രം ശ്യാം. ​എ​സ്. പ്ര​ബോ​ധി​യോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി 2004 ല്‍ ​തെ​ക്കും​ഭാ​ഗം പ​ള്ളി​ക്കോ​ടി മു​ത​ല്‍ നീ​ണ്ട​ക​ര പാ​ലം വ​രെ കൈയും കാ​ലും ബ​ന്ധി​ച്ച് ഒ​രു കി​ലോ​മീ​റ്റ​ർ നീ​ന്തി​യി​രു​ന്നു.

2004ലെ ​സു​നാ​മി ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രോ​ടു​ള്ള ശ്ര​ദ്ധാ​ഞ്ജ​ലി​യാ​യി 2005-ല്‍ ​അ​ഴീ​ക്ക​ൽ സു​നാ​മി സ്മൃ​തി മ​ണ്ഡ​പ​ത്തി​ല്‍ നി​ന്നും അ​ഴീ​ക്ക​ൽ ബീ​ച്ച് വ​രെ ക​ട​ലി​ൽ കൈയും കാ​ലും ബ​ന്ധി​ച്ച് നീ​ന്തി ജ​ന​ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ചു.

2006 ഏ​പ്രി​ല്‍ 30 ന് ​ശാ​സ്താം​കോ​ട്ട ശു​ദ്ധ​ജ​ല ത​ടാ​ക​ത്തി​ല്‍നി​ന്നും അ​മ്പ​ല​ക്ക​ട​വ് വ​രെ 2 കി​ലോ​മീ​റ്റ​ര്‍ കൈയും കാ​ലും ബ​ന്ധി​ച്ച് നീ​ന്തി. 2007ല്‍ ​കൈ​കാ​ലു​ക​ള്‍ കെ​ട്ടി എ​റ​ണാ​കു​ളം പ​ള്ളു​രു​ത്തി റെ​യി​ല്‍​വേ ബ്രി​ഡ്ജി​ൽ നി​ന്നും ചാ​ടി കി​ലോ​മീ​റ്റ​റു ക​ൾ നീ​ന്തു​ക​യും ചെ​യ്തു.

2008ല്‍ ​ദു​ര​ന്ത നി​വാ​ര​ണ അ​ഥോറി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സു​നാ​മി ബാ​ധി​ത മേ​ഖ​ല​യി​ൽ നി​ന്നും 50- കു​ട്ടി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് അ​വ​രെ നീ​ന്ത​ൽ പ​ഠി​പ്പി​ക്കു​ന്ന​തി​നാ​യി ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.

അതേ വ​ര്‍​ഷം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന ച​ട​ങ്ങി​ല്‍ ഇ​ന്ത്യ​ൻ പ​താ​ക​യേ​ന്തി കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ച് ക​ട​ലി​ൽ നീ​ന്തി പ്ര​ശം​സ പി​ടി​ച്ചുപ​റ്റി. ഇ​ത് 2009ലെ ​ലിം​ക ബു​ക്ക്‌ ഓ​ഫ് റി​ക്കാർഡ്‌​സി​ൽ ഇ​ടം നേ​ടു​ക​യും ചെ​യ്തു.

2009 ല്‍ ​കൈ​കാ​ലു​ക​ള്‍ ബ​ന്ധി​ച്ച് ത​ങ്ക​ശ്ശേ​രി ക​ട​ലി​ടു​ക്കി​ല്‍ നി​ന്നും കൊ​ല്ലം ബീ​ച്ച് വ​രെ നീ​ന്തി 2010 ലെ ​ലിം​ക ബു​ക്ക്‌ ഓ​ഫ് റി​ക്കാർഡ്‌​സി​ൽ ര​ണ്ടാം ത​വ​ണ​യും സ്ഥാ​നം നേ​ടി​യി​രു​ന്നു. 2009 മേയ്‌ ഒ​ന്നി​ന് തൊ​ഴി​ലാ​ളി ദി​ന​ത്തി​ന്‍റെ മാ​ഹാ​ത്മ്യം വി​ളം​ബ​രം ചെ​യ്തു കൊ​ണ്ട് ക​ണ്ണൂ​ര്‍ പ​യ്യാ​മ്പ​ലം ബീ​ച്ചി​ല്‍ നി​ന്നും ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ ദൂ​രം നീ​ന്തി വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം പി​ടി​ച്ചു.

2012 സെ​പ്റ്റംബ​ര്‍ 21‍ ​ലോ​ക സ​മാ​ധാ​ന ദി​ന​ത്തി​ല്‍ സ​മാ​ധാ​ന​ത്തി​ന്‍റെ സ​ന്ദേ​ശം വി​ളം​ബ​രം ചെ​യ്തു കൊ​ണ്ട് കൊ​ല്ലം ബീ​ച്ചി​ൽ തീ​ര​ത്ത് നി​ന്നും അ​ക​ലെ കൈയും കാ​ലും കെ​ട്ടി 45 മി​നി​റ്റു​ക​ൾ കൊ​ണ്ട് 3.5 കി​ലോ​മീ​റ്റ​ർ നീ​ന്തി റിക്കാർ​ഡ്‌ സ്ഥാ​പി​ച്ച് മൂ​ന്നാം വ​ട്ട​വും ലിം​ക ബു​ക്ക്‌ ഓ​ഫ് റി​ക്കാർ​ഡ്‌​സി​ൽ സ്ഥാ​നം നേ​ടി. മൂ​ന്നുവ​ട്ടം ലിം​ക ബു​ക്ക്‌ ഓ​ഫ് റിക്കാർഡ്‌​സി​ൽ സ്ഥാ​നം നേ​ടി​യ ഏ​ക കേ​ര​ളീ​യ​നാ​ണ് ഡോ​ൾ​ഫി​ൻ ര​തീ​ഷ്.

Related posts

Leave a Comment