ന്യൂസിലൻഡിനെതിരായ അവസാന ട്വന്റി-20 മത്സരത്തിൽ ഇന്ത്യയുടെ മലയാളി താരം സഞ്ജു വി. സാംസണ് ബൗണ്ടറി ലൈനിനു പുറത്തേക്ക് ഡൈവ് ചെയ്ത് സിക്സർ രക്ഷപ്പെടുത്തിയതിന്റെ ചിത്രം പ്രമുഖ വ്യവസായിയായ ആനന്ദ് മഹീന്ദ്ര സ്ക്രീൻ സേവർ ആക്കി.
തന്റെ തകർപ്പൻ ഫീൽഡിംഗ് ദൃശ്യം സ്ക്രീൻ സേവറാക്കിയ ആനന്ദ് മഹീന്ദ്രയ്ക്ക് സഞ്ജു സമൂഹമാധ്യമത്തിലൂടെ നന്ദി അറിയിച്ചു.
ആളുകൾക്ക് പ്രചോദനമാകുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് ആനന്ദ് മഹീന്ദ്രയുടെ പതിവാണ്. ഇന്നലെ സഞ്ജുവിന്റെ ചിത്രം പങ്കുവച്ച ആനന്ദ് മഹീന്ദ്ര, ഈ ആഴ്ച തന്റെ സ്ക്രീൻ സേവർ ഇതായിരിക്കുമെന്ന് ട്വീറ്റ് ചെയ്തു.