കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടക്കുന്ന കോടതി മുറിയിൽ നിന്നുള്ള ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തി. കേസിലെ അഞ്ചാം പ്രതി സലീമാണ് മൊബൈൽ ഫോണിൽ കോടതി മുറിയിലെ ദൃശ്യങ്ങൾ പകർത്തിയത്.
ദിലീപ് അടക്കമുള്ള പ്രതികൾ കോടതി മുറിയിൽ നിൽക്കുന്ന ദൃശ്യമാണ് പ്രതി പകർത്തിയത്. ഫോണിൽ ചിത്രങ്ങൾ പകർത്തിയെന്ന വിവരം പ്രോസിക്യൂഷനാണ് പോലീസിനെ അറിയിച്ചത്. തുടർന്ന് പ്രതിയിൽനിന്നും പോലീസ് ഫോൺ പിടിച്ചെടുത്തു.