കാട്ടാക്കട : കാട്ടാക്കടയിൽ ഗൃഹനാഥനെ മണ്ണ്മാന്തി കൊ ണ്ട് അടിച്ചു കൊന്ന കേസിലെ പ്രതികളെ തെളിവെ ടുപ്പിന് എത്തിച്ചു. ഇന്ന് പുലർച്ചെയാണ് പ്രതികളെ കൊല്ല പ്പെട്ട സംഗീതിന്റെ വീട്ടിൽ എത്തിച്ചത്.
പ്രതികളെ തെളിവെടുപ്പിനായി കൊലപാതകം നടന്ന സ്ഥലത്തെത്തിച്ചപ്പോൾ പ്രതിഷേധവുമായി വീട്ടുകാർ വന്നു. സംഗീതിന്റെ അമ്മയും ഭാര്യയുമാണ് പോലീസിനെതിരെ പ്രതിഷേധിച്ചത്.
തെളിവെടുപ്പ് പുലർച്ചെയാക്കിയത് പ്രതികളെ രക്ഷിക്കാനെന്നാണ് ആക്ഷേപം. കുടുംബത്തെ സർക്കാർ തിരിഞ്ഞുനോക്കിയില്ലെന്ന് സംഗീതിന്റെ ഭാര്യ സംഗീത ആരോപിച്ചു.
പ്രതിഷേധമുണ്ടായേക്കുമെന്ന വിലയിരുത്തലിൽ ആണ് പുലർച്ചെ എത്തിച്ചതെന്ന് പോലീസ് പറയുന്നു. കാട്ടാക്കട സിഐ യുടെ കർശന സുരക്ഷയിലായിരുന്നുതെളിവെടുപ്പ് നടത്തിയത്.
കൊലനടത്തിയ സ്ഥലവും മണ്ണിടിച്ച സ്ഥലവും പോലീസിന് കാട്ടികൊടുത്തു. സംഗീതിനെ മതിലിൽ ഇടിച്ച ഭാഗത്ത് വന്നപ്പോൾ വീട്ടുകാർ അലമുറയിട്ട് കരയുകയായിരുന്നു.
പുരയിടത്തിൽ അതിക്രമിച്ച് കയറിയുള്ള മണ്ണെടുപ്പ് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മണ്ണുമാഫിയ സംഘം സംഗീതിനെ മണ്ണുമാന്തിയും ടിപ്പറും ഉപയോഗിച്ച് ആക്രമിച്ച് കൊന്നത്.സംഗീത് ഇക്കഴിഞ്ഞ 24നാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ഇന്നലെയാണ് പ്രതികളെ കൂടുതൽ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയിൽ വിട്ടത്. ഇന്നലെ രാവിലെ കാട്ടാക്കട ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പത്ത് പ്രതികളെയും ഈ മാസം എട്ടു വരെ അഞ്ച് ദിവസത്തേക്ക് കോടതി പോലീസ് കസ്റ്റഡി അനുവദിച്ചിരുന്നു.
സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രധാന പ്രതികളെയും സഹായികളെയും ഒരാഴ്ചയ്ക്കകം കാട്ടാക്കട പോലീസിന് അറസ്റ്റു ചെയ്യാനായി. തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു പ്രതികൾ. പോലീസ് വലയത്തിലാണ് പ്രതികളെ കോടതിയിൽ എത്തിച്ചതും കൊണ്ടുപോയതും.