അന്ന് അനാഥ ബാലനെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി ! ഇന്ന് അവന്‍ വച്ചു നല്‍കിയ കൊട്ടാരത്തില്‍ സസുഖം വാഴുന്നു; സ്‌നേഹത്തിന്റെ സന്ദേശം പകരുന്ന കഥയിങ്ങനെ…

ഒരു കുന്നിക്കുരുവോളം സ്‌നേഹം ഒരാള്‍ക്ക് നല്‍കിയാല്‍ ഒരു കുന്നോളം തിരിച്ചു കിട്ടുമെന്നാണ് ചൊല്ല്. ഫിലീപ്പീന്‍സിലെ ഒരു ദമ്പതികളുടെ കാര്യത്തില്‍ ഒരു കുന്നോളം സ്‌നേഹം കൊടുത്ത് ഒരു മഹാപര്‍വതത്തോളം സ്‌നേഹമാണ് അവര്‍ തിരിച്ചു വാങ്ങിയത്. അനാഥനായ ബാദയിലിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്ന് എല്ലാ സ്‌നേഹവും നല്‍കി വളര്‍ത്തുമ്പോള്‍ ഈ ദമ്പതികള്‍ അറിഞ്ഞിരുന്നില്ല തങ്ങളുടെ വളര്‍ത്തുമകന്‍ ഫിലിപ്പീന്‍സിനെ അറിയപ്പെടുന്ന ഒരു വ്യക്തിയായിത്തീരുമെന്ന്.

ഇന്ന് ഫിലിപ്പീന്‍സിലെ ഇന്‍ഷുറന്‍സ് മേഖലയിലെ ഏറ്റവും പ്രായം കുറഞ്ഞ ബ്രാഞ്ച് മാനേജറാണ് അവന്‍. കൈവിട്ടു പോകുമായിരുന്ന ജീവിതം കയ്യില്‍ വച്ചുതന്നെ അമ്മയ്ക്കും അച്ഛനും അവന്‍ നല്‍കിയ സമ്മാനമാണ് ഇന്ന് ലോകത്തിന്റെ മാതൃകയാവുന്നത്. ഫിലിപ്പിന്‍സ് സ്വദേശികളായ ദമ്പതികള്‍ ദത്തെടുക്കുമ്പോള്‍ ബാദയിലൊരു കൈകുഞ്ഞായിരുന്നു.

https://www.facebook.com/watch/?v=2412379259024676

പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന തങ്ങളുടെ ഇടയിലേക്ക് പക്ഷേ ബാദയിലിനെ അവര്‍ ഏറ്റെടുത്തു.കഷ്ടപ്പാടുകള്‍ക്ക് ഇടയിലും ബാദയിലിനു അവര്‍ നല്ല വിദ്യാഭ്യാസം നല്‍കി. അവന്റെ ഓരോ കാല്‍വയ്പ്പിലും അവരുടെ പ്രോത്സാഹനം ഉണ്ടായി.

ലോകത്തിനു മുമ്പില്‍ അവന്‍ വിജയി ആയപ്പോള്‍ ആ അമ്മയെയും അച്ഛനെയും മറന്നില്ല. തന്നെ ഇന്നത്തെ ആളാക്കിയ അമ്മയ്ക്കും അമ്മയ്ക്കും അവന്‍ ഒരു കൊട്ടാരം തന്നെ പണിതു. അവിടെ രാജാവിനെയും രാജ്ഞിയും പോലെ അവരെ താമസിപ്പിച്ചു.ബാദയില്‍ അടുത്തിടെ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും കുറിപ്പുമാണ് ഈ കുടുംബത്തിന്റെ കഥ ലോകം അറിയാന്‍ കാരണമായത്.

https://www.facebook.com/photo.php?fbid=2602521979830843&set=a.306975916052139&type=3&theater

തങ്ങളുടെ പഴയ പൊളിഞ്ഞു വീഴാറായ വീടിന്റെ ചിത്രവും ഇപ്പോഴത്തെ വീടിന്റെ ചിത്രവും ചേര്‍ത്താണ് ബാദയില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്. എപ്പോള്‍ വേണമെങ്കിലും വെള്ളം കയറാവുന്ന ഒരു കൊച്ചു വീട്ടില്‍ ആയിരുന്നു ബാദയില്‍ ഉള്‍പ്പെടെ ഒന്‍പതംഗ കുടുംബം കഴിഞ്ഞിരുന്നത്. ഇതായിരുന്നു ബാദയിലെ ദൃഢനിശ്ചയമുള്ളവനാക്കിത്തീര്‍ത്തത്.

മൂന്നു നിലയുള്ള ഒരു അടിപൊളി വീടാണ് ബാദയില്‍ മാതാപിതാക്കള്‍ക്ക് നിര്‍മ്മിച്ച് നല്‍കിയത്. ഏഴു കിടപ്പറകള്‍, നാല് ബാത്ത്‌റൂം എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും ഇവിടുണ്ട്. തീര്‍ന്നില്ല മാതാപിതാക്കളുടെ സന്തോഷം കാണാന്‍ അവരെ ഓസ്‌ട്രേലിയ, ന്യൂസീലാന്‍ഡ് , ദുബായ് എന്നിവിടങ്ങളില്‍ എല്ലാം ബാദയില്‍ കൊണ്ട് പോയി.

https://www.facebook.com/jayvee.badile/posts/2624255897657451

ഫിലിപ്പീന്‍ ന്യൂസ് മാഗസിന്‍ ഈ വര്‍ഷത്തെ ഏറ്റവും പ്രചോദനം നല്‍കുന്ന വ്യക്തി എന്ന തലകെട്ടില്‍ ബാദയിലിന്റെ ജീവിതകഥ നല്‍കിയിരുന്നു. ഇതുപോലുള്ള മക്കളെയായിരിക്കും മാതാപിതാക്കള്‍ ആഗ്രഹിക്കുകയെന്നാണ് ഒട്ടുമിക്ക ആളുകളും പ്രതികരിച്ചിരിക്കുന്നത്.

Related posts

Leave a Comment