എല്ലാവർക്കും ഭൂമിയും വീടുമെന്നത് സർക്കാർ ലക്ഷ്യം; ലൈ​ഫ് മി​ഷ​ന്‍ പദ്ധതിയിൽ നിന്ന് അ​ര്‍​ഹ​രാ​യ ഒ​രാ​ള്‍​പോ​ലും പുറത്ത് പോകരുതെന്ന് മന്ത്രി

കൊല്ലം :ജി​ല്ല​യി​ലെ ലൈ​ഫ് മി​ഷ​ന്‍ മൂ​ന്നാം ഘ​ട്ട ഭ​വ​ന​നി​ര്‍​മാ​ണ അ​വ​ലോ​ക​ന യോ​ഗം ക​ല​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്നു. അ​ര്‍​ഹ​രാ​യ ഒ​രാ​ള്‍​പോ​ലും പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടാ​തെ പോ​ക​രു​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ല​യി​ല്‍ ഭൂ​ര​ഹി​ത ഭ​വ​ന ര​ഹി​ത​ര്‍ ഉ​ണ്ടാ​ക​രു​തെ​ന്ന ല​ക്ഷ്യ​മാ​ണ് സ​ര്‍​ക്കാ​രി​നു​ള്ള​ത്.

കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ അ​ടി​യ​ന്ത​ര​മാ​യി വീ​ടു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ മു​നി​സി​പ്പാ​ലി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ശ്ര​ദ്ധി​ക്ക​ണമെന്നും മന്ത്രി പറഞ്ഞു. ഡി​വി​ഷ​ന്‍, വാ​ര്‍​ഡ് ത​ല​ങ്ങ​ളി​ല്‍ നേ​രി​ട്ടെ​ത്തി ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ട് സ​മ​യ​ബ​ന്ധി​ത​മാ​യി വീ​ടു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത മ​ന​സി​ലാ​ക്കി ന​ല്‍​ക​ണം.

പ​ട്ടി​ക​ജാ​തി- പ​ട്ടി​ക​വ​ര്‍​ഗ, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി വി​ഭാ​ഗ​ങ്ങ​ളി​ല്‍​പെ​ട്ട ലൈ​ഫ് ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ കു​ടും​ബ​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​കി വീ​ടു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്ക​ണമെന്നും മന്ത്രി പറഞ്ഞു. ക​രു​നാ​ഗ​പ്പ​ള്ളി മേ​ഖ​ല​യി​ല്‍ ത​ണ്ണീ​ര്‍​ത്ത​ട​ങ്ങ​ള്‍ നി​ക​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം.

തീ​ര​ദേ​ശ നി​യ​മ​ലം​ഘ​ന പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ട്ട് വീ​ടു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യാ​ത്ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ കാ​ര്യ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ല്‍​ക​ണം. കാ​യ​ല്‍ പ​രി​ധി​യി​ല്‍ 20 മീ​റ്റ​ര്‍ ദൂ​ര​പ​രി​ധി​യും ക​ട​ല്‍ തീ​ര​ത്തു നി​ന്ന് 50 മീ​റ്റ​ര്‍ ദൂ​ര​പ​രി​ധി​യു​മാ​ണ് ഭ​വ​ന​നി​ര്‍​മാ​ണ​ത്തി​ന് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

ലൈ​ഫ് മൂ​ന്നാം​ഘ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഭൂ​മി ക​ണ്ടെ​ത്ത​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഊ​ര്‍​ജി​ത​പ്പെ​ടു​ത്തു​ന്ന​തി​നും പി​എം​എ​വൈ- ലൈ​ഫ് പ​ദ്ധ​തി​യു​ടെ അ​വ​ലോ​ക​ന​വും യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്തു.

ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സി ​രാ​ധാ​മ​ണി, സി ​എ​സ് ര​ഞ്ജി​ത്, ലൈ​ഫ് ജി​ല്ലാ മി​ഷ​ന്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍ ശ​ര​ത്, കോ​ര്‍​പ​റേ​ഷ​ന്‍ മു​നി​സി​പ്പാ​ലി​റ്റി സെ​ക്ര​ട്ട​റി​മാ​ര്‍, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment