കോഴിക്കോട് : മുഖ്യമന്ത്രിയുടെ പരിപാടിയുടെ പ്രചാരണവാഹനം കസ്റ്റഡിയിലെടുത്ത എസ്ഐയ്ക്ക് സ്ഥലം മാറ്റം. എലത്തൂര്‍ പ്രിന്‍സിപ്പല്‍ എസ്ഐ ജയപ്രസാദിനെയാണ് കോഴിക്കോട് സിറ്റിയിലെ തന്നെ ചെമ്മങ്ങാട് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റികൊണ്ട് ഉത്തരവിറക്കിയത്.
പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്തെന്ന പരാതിയില്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീജിത്തിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് എസ്ഐയെ സ്ഥലം മാറ്റിയത്.
അതേസമയം സ്വാഭാവിക നടപടിക്രമമെന്ന നിലയിലാണ് സ്ഥലമാറ്റ ഉത്തരവിറക്കിയത്. പ്രചാരണവാഹനം കസ്റ്റഡിയിലെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ എസ്ഐയ്ക്കും സിവില്‍ പോലീസ് ഓഫീസര്‍ക്കുമെതിരേ വകുപ്പ്തല അന്വേഷണം നടത്തിയിരുന്നു.
പോലീസിന്റെ അനുമതിപത്രമില്ലാതെയാണ് പ്രചാരണവാഹനം ഓടിയതെന്നും വാഹനം കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും ഉച്ചഭാഷണി ഉപയോഗിക്കാനുള്ള അനുമതിപത്രം ചോദിക്കുക മാത്രമാണുണ്ടായതെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
എന്നാല്‍ മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നതരത്തില്‍ സംസാരിച്ചെന്ന പരാതിയില്‍ സിവില്‍ പോലീസ് ഓഫീസറെ സംഭവത്തിനുശേഷം സസ്പെന്‍ഡ് ചെയ്തു.
എസ്ഐക്കെതിരേ നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രീയ സമ്മര്‍ദ്ധമുണ്ടായെങ്കിലും വകുപ്പതല അന്വേഷണറിപ്പോര്‍ട്ട് എസ്ഐയ്ക്ക് അനുകൂലമായിരുന്നു.
ഇതിനു പുറമേ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും എസ്ഐ കുറ്റക്കാരനല്ലെന്ന് വ്യക്തമാക്കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എസ്ഐക്കെതിരേ നടപടി സ്വീകരിച്ചാല്‍ അത് വിവാദമാവുമെന്നതിനാലാണ് 20 ദിവസത്തിന് ശേഷം സ്വാഭാവിക നടപടിയുടെ ഭാഗമെന്ന നിലയില്‍ ഇപ്പോള്‍ സ്ഥലം മാറ്റിയത്.
ജനവരി 12 നാണ് മുഖ്യമന്ത്രി പങ്കെടുത്ത ഭരണഘടനാസംരംക്ഷണ പരിപാടി ബീച്ചില്‍ നടന്നത്. ഇതിന്റെ പ്രചാരണവാഹനം എലത്തൂര്‍ പോലീസ് സ്റ്റേഷന് സമീപത്തെ റോഡരികില്‍ നിര്‍ത്തിയിട്ട് ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിച്ചിരുന്നു.
ഇത് ശ്രദ്ധയില്‍പെട്ട പോലീസ് വാഹനത്തിലെ ഡ്രൈവറോട് മൈക്ക് പ്രവര്‍ത്തിക്കാനുള്ള അനുമതിപത്രം ചോദിക്കുകയായിരുന്നു. എന്നാല്‍ അനുമതിപത്രമില്ലെന്ന് മനസിലായിട്ടും വാഹനംപോകാന് എസ്ഐ അനുവദിച്ചിരുന്നു.
നിലവില്‍ തലശേരിയില്‍ നിന്നെത്തിയ അഷറഫാണ് എലത്തൂര്‍ സ്റ്റേഷനില്‍ പ്രിന്‍സിപ്പല്‍ എസ്ഐ