പയ്യോളി: കടലാമകളുടെ ഈറ്റില്ലമായ കൊളാവിപ്പാലത്തെ സംരക്ഷണകേന്ദ്രം തേടി ഈ വര്‍ഷവും കടലാമകളെത്തി. സുനാമിയും കലാവസ്ഥാ വ്യതിയാനവും കാരണം കൂട്ടത്തോടെയുള്ള വരവിന്റെ അംഗസംഖ്യ കുറഞ്ഞെങ്കിലും പതിവുതെറ്റിക്കാതെയാണ് കൊളാവിപ്പാലത്തെ ലക്ഷ്യമാക്കി കടലാമകള്‍ എത്തിയത്.
സീസണില്‍ 65 ആമകള്‍ വരെ മുട്ടയിടാന്‍ എത്തിയിരുന്നത് കഴിഞ്ഞ മൂന്നു വര്‍ഷമായി രണ്ടു ആമകളാണ് എത്തിയത്. ഒലീവ് റീഡ് ലി ഇനത്തില്‍പ്പെട്ട ഈ ആമകളില്‍ നിന്നും 266 മുട്ടകളാണ് തീരം പ്രകൃതി സംരക്ഷണ സമിതി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് സംഭരിച്ചത്.
ഇവകള്‍ വിരിയിക്കാനായി ഹാച്ചറിയില്‍ കുഴിച്ചിട്ടിരിക്കുകയാണ് തീരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍. രാത്രികാലങ്ങളില്‍ 30 മീറ്ററോളം കരയിലേക്ക് കയറിയാണ് ആമകള്‍ മുട്ടയിടാന്‍ എത്തുന്നത്.
ഒന്നര അടി താഴ്ചയില്‍ ഫണലാകൃതിയില് കുഴി കുഴിച്ച് മുക്കാല്‍മണിക്കൂര്‍ സമയമെടുത്താണ് മുട്ടയിടല്‍ പൂര്‍ത്തിയാക്കുന്നത്. ഓഗസ്റ്റില്‍ മുട്ടയിടാന്‍ എത്തുന്ന കടലാമകള്‍ ഏതാനും വര്‍ഷങ്ങളായി ഡിസംബറിലാണ് തീരം തേടി എത്തുന്നത്.
ഹാച്ചറിയില്‍ കുഴിച്ചിടുന്ന മുട്ട 47 മുതല്‍ 60 ദിവസം വരെയുള്ള സമയത്തിനുള്ളില്‍ ഒരു ഇഞ്ച് നീളവും 50 ഗ്രാം തൂക്കവുമുള്ള കുഞ്ഞുങ്ങളാണ് വിരിയുക.
ഇതിനകം ആണ്പതിനായിരത്തിലേറെ കുഞ്ഞിങ്ങളെ വിരിയിച്ചു കടലില്‍ വിട്ടതായി സമിതി സെക്രട്ടറി ദിനേഷ് ബാബു പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ വനം വകുപ്പ് 6 പേര്‍ക്ക് ദിവസ വേതനം നിശ്ചയിച്ചു നല്‍കിയിരുന്നു.
98 മുതല്‍ ആറ് മാസക്കാലം ലഭിച്ചിരുന്ന വേതനം കഴിഞ്ഞ മൂന്നുവര്‍ഷമായി രണ്ടുമാസത്തേക്ക് മാത്രമാണു ലഭികുന്നത്. ഇത് ഹാച്ചറിയുടെ ചെലവുകള്‍ പോലും മതിയാകാത്ത സ്ഥിതിയാണുള്ളത്.ഈ അവസ്ഥയിലും തീരം പ്രകൃതി സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ അവരുടെ പ്രവര്‍ത്തനങ്ങളുമായി മുന്നേറുകയാണ്.