മാനസിക പിരിമുറുക്കത്തെത്തുടർന്ന് ക്രിക്കറ്റിൽനിന്ന് ഇടവേളയെടുത്തിരുന്ന ഓൾ റൗണ്ടർ ഗ്ലെൻ മാക്സ്വെൽ ഓസ്ട്രേലിയൻ ടീമിൽ മടങ്ങിയെത്തി.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഏകദിന, ട്വന്റി-20 ടീമിലേക്കാണ് മാക്സ്വെല്ലിനെ ക്രിക്കറ്റ് ഓസ്ട്രേലിയ തിരിച്ചുവിളിച്ചത്. ബിഗ് ബാഷ് ട്വന്റി-20യിൽ മെൽബണ്‍ സ്റ്റാർസിനായി പുറത്തെടുത്ത പ്രകടനമാണ് മാക്സ്വെല്ലിന് തുണയായത്. 43.22 ശരാശരിയിൽ 389 റണ്‍സ് മാക്സ്വെൽ നേടിയിരുന്നു.
അതേസമയം, ബിഗ് ബാഷ് ലീഗിലെ ഉയർന്ന റണ്‍വേട്ടക്കാരനായ മാർക്കസ് സ്റ്റോയിനിസിനെ ടീമിലെടുത്തില്ല. സ്റ്റോയിനിസ് 55.63 ശരാശരിയിൽ 612 റണ്‍സ് നേടിയിരുന്നു. ഫെബ്രുവരി 21നാണ് പരന്പര ആരംഭിക്കുക.