ആശ്രിത നിയമനത്തിലൂടെ ലഭിച്ച ജോലിക്ക് പ്രമോഷൻ നേടാൻ വ്യാജ ബിരുദ സർട്ടിഫിക്കറ്റ്; തട്ടിപ്പുകാരൻ വൈക്കം സ്വദേശി പ്രീനു പുഷ്പനെ എം ജി യൂണിവേഴ്സിറ്റി കുടുക്കി

വൈ​ക്കം: വ്യാ​ജ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ ലീ​ഗ​ൽ മെ​ട്രോ​ള​ജി ഇ​ൻ​സ്പെ​ക്ട​റാ​യി പ്ര​മോ​ഷ​ൻ ല​ഭി​ച്ച​യാ​ൾ​ക്കെ​തി​രേ എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്തു.

ച​ങ്ങ​നാ​ശേ​രി​യി​ൽ ലീ​ഗ​ൽ മെ​ട്രോ​ള​ജി ഇ​ൻ​സ്പെ​ക്‌‌ടറാ​യി ജോ​ലി ചെ​യ്യു​ന്ന വൈ​ക്കം പോ​ള​ശേ​രി സ്വ​ദേ​ശി പ്രീ​നു പു​ഷ്പ(30)നെ​തി​രെ​യാ​ണ് ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്ന് വൈ​ക്കം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

പി​താ​വി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് ആ​ശ്രിത നി​യ​മ​ന​ത്തി​ലൂ​ടെ​യാണ് പ്രീനു സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ക​യ​റി​യ​ത്. ജോ​ലി​യി​ൽ പ്ര​മോ​ഷ​ൻ നേ​ടി​യ​തി​നെ തു​ട​ർ​ന്ന് പ്രീനുവിന്‍റെ ബി​രു​ദം വ്യാ​ജ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് ഒ​രാ​ൾ യൂ​ണി​വേ​ഴ്സി​റ്റി​ക്ക് പ​രാ​തി ന​ൽ​കി.

യു​ണി​വേ​ഴ്സി​റ്റി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ളു​ടെ ബി​രു​ദം വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് യൂ​ണി​വേ​ഴ്സി​റ്റി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

Related posts

Leave a Comment