ചൈനയിലാണ് പഠിക്കുന്നതെന്ന വിവരം മറച്ചുവെച്ച് പുറത്തിറങ്ങി നടക്കുന്ന ചിലർ നഗരപരിധിയിലുണ്ടെന്ന് ഡെപ്യൂട്ടി ഡിഎംഒ ഡോ. ആശാദേവി യോഗത്തെ അറിയിച്ചു.
കഴിഞ്ഞ ദിവസം ചൈനയിൽ നിന്നെത്തി നിരീക്ഷണത്തിലുള്ള ഒരു മെഡിക്കൽ വിദ്യാർഥി നഗരത്തിൽ കറങ്ങുന്നതായി ഒരു അയൽവാസിയാണ് അധികൃതരെ അറിയിച്ചത്.
തുടർന്ന് അധികൃതർ വിദ്യാർഥിയുടെ രക്ഷിതാവുമായി ബന്ധപ്പെട്ടപ്പോൾ മകൻ തൃശൂർ മെഡിക്കൽ കോളജിലാണ് പഠിക്കുന്നത് എന്നായിരുന്നു മറുപടി.
തുടർന്ന് പോലീസിൽ പരാതി നൽകി. ചൈനയിൽനിന്ന് കോഴിക്കോട്ട് വിമാനമിറങ്ങിയതിന്റെ രേഖകൾ കാണിച്ച് കേസെടുക്കുമെന്ന് പറഞ്ഞപ്പോഴാണ് പിതാവ് തെറ്റ് സമ്മതിച്ചതെന്നും വിദ്യാർഥിയെ പോലീസ് പിടികൂടി വീട്ടിൽ എത്തിക്കുകയായിരുന്നെന്നും ഡെപ്യൂട്ടി ഡിഎംഒ പറഞ്ഞു.
ഇതേ കാരണത്തിന് മറ്റൊരു വിദ്യാർഥിയുടെ പിതാവിനെ വിളിച്ചപ്പോൾ അസഭ്യം പറഞ്ഞ അവസ്ഥയും ഉണ്ടായതായി അവർ പറഞ്ഞു.