സജോ സക്കറിയ
കോലഞ്ചേരി: രാമമംഗലം പുഴയ്ക്ക് സമീപം കളിമണ്ണ് കടത്ത് വ്യാപകമായി. രാഷ്ട്രീയ – ഉദ്യോഗസ്ഥ – മാഫിയ കൂട്ടുകച്ചവടം വീണ്ടും തലപൊക്കിയ പ്രദേശത്ത് രാത്രി കാലങ്ങളിലാണ് വൻ കളിമൺ ഖനനം നടക്കുന്നത്.
പ്രദേശത്ത് ഇതു രണ്ടാം തവണയാണ് അനധികൃതമായി കളിമണ് ഖനനം നടത്തുന്നത്. യാതൊരു പാരിസ്ഥിതിക പഠനവും നടത്താതെയാണ് ഇരുട്ടിന്റെ മറവിൽ ഇവ തൃശൂർ ഭാഗത്തേക്ക് കൊണ്ടുപോകുന്നത്.
പൂതൃക്ക പഞ്ചായത്ത് പത്താം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തിന് ചുറ്റും 24 മണിക്കൂറും പോലീസ് പട്രോളിംഗ് നടത്തുന്നുണ്ട്. ഒരു വർഷം മുന്പും ഇതേ സ്ഥലത്തുനിന്ന് കളിമൺ ഖനനം നടത്തിയിരുന്നു.
പരിസ്ഥിതി പ്രവർത്തകരുടെ പരാതിയെത്തുടർന്നാണ് അന്ന് ഖനനം നിർത്തിവച്ചത്. അനധികൃത ഖനനം പ്രദേശത്ത് വരൾച്ചയ്ക്കും ഉയർന്ന പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും കാരണമാകുമെന്ന ഭീതിയിലാണ് സമീപവാസി കൾ.
• ഖനനം ചെയ്ത കുഴിയിൽ മണ്ണിട്ട് മൂടുന്നു
രാത്രി 10 മുതൽ പുലർച്ചെ അഞ്ചു വരെ നടക്കുന്ന ഖനനത്തിൽ രൂപപ്പെടുന്ന വൻ കുഴികൾ അന്നു തന്നെ പുറത്തുനിന്ന് മണ്ണ് കൊണ്ടുവന്ന് മൂടുകയാണ് പതിവ്.
ഇതിനായി പ്രദേശത്ത് പ്രത്യേക ലോബി പ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്. ഇത് പുഴയോരങ്ങളുടെ ബലക്ഷയത്തിനു കാരണമാകുന്നു. പുഴയോട് ചേർന്നുള്ള പ്രദേശത്ത് 10 അടിയോളം ആഴത്തിൽ കുഴിയെടുക്കുന്പോൾ തന്നെ ജലസാന്നിധ്യം കാണാനാകും.
പശപ്പുള്ള കളിമണ്ണ് ഖനനം ചെയ്തെടുത്ത സ്ഥലത്ത് സാധാരണ മണ്ണിടുന്നത് പ്രദേശത്തിന്റെ ബലക്ഷയത്തിന് കാരണമാകുമെന്നും നാട്ടുകാർ ചൂണ്ടിക്കാ ട്ടുന്നു.
• കളിമണ്ണ് മാഫിയയ്ക്ക് ചുളുവിൽ ലക്ഷങ്ങൾ
ഒറ്റ രാത്രികൊണ്ട് ലക്ഷങ്ങൾ കൈയിൽവരുന്ന കച്ചവടമായി മാറിയിരിക്കുകയാണ് കളിമൺ ഖനനം. സ്ഥലം ഉടമയ്ക്കും മണ്ണ് മാഫിയയ്ക്കും പുറമെ രാഷ്ട്രീയ-ഉദ്യോഗസ്ഥ വൃന്തങ്ങളും, പണം പിരിക്കുന്ന കപട പരിസ്ഥിതി സ്നേഹികളും ഇതിന്റെ പങ്കുപറ്റുന്നുണ്ടെന്നും ആരോപണമുണ്ട്. ഒരു ടോറസ് ലോഡിന് 80,000 രൂപ വരെ കിട്ടുമെന്നാണ് ലഭിക്കുന്ന സൂചന.
പ്രളയവും പ്രകൃതിദുരന്തങ്ങളും അടിക്കടി സംഭവിച്ചിട്ടും പ്രകൃതിയെ കട്ടു തിന്നുന്ന മാഫിയക്കെതിരേ നടപടിയെടുക്കാത്തതിൽ ശക്തമായ പ്രതിഷേധം നാനാഭാഗത്തു നിന്നും ഉയരുന്നുണ്ട്.
ജിയോളജി ഉൾപ്പെടെയുള്ള ഉത്തരവാദിത്വപ്പെട്ട വകുപ്പ് അധി കൃതർ ഈ വിഷയത്തിൽ അടിയ ന്തരമായി ഇടപെടണമെന്നും കുറ്റക്കാർക്കെതിരേ കർശന നിയമ നടപടി സ്വീകരിക്കണമെന്നും ആവശ്യം ശക്തമാണ്്.