ന്യൂഡൽഹി: നിർഭയകേസിലെ പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്താമെന്ന കേന്ദ്രസർക്കാർ നിർദേശം തള്ളി ഡൽഹി ഹൈക്കോടതി. പ്രതികളുടെ വധശിക്ഷ ഒരുമിച്ച് നടത്തണമെന്ന് കോടതി ആവശ്യപ്പെട്ടു.
വധശിക്ഷ ഒരുമിച്ചുനടത്തണമെന്ന വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കാനാവില്ലെന്നും കോടതി പറഞ്ഞു. ഇതോടെ കേസിലെ നാല് പ്രതികളുടേയും ശിക്ഷ വൈകുമെന്ന് ഉറപ്പായി.
ഒരു കുറ്റവാളിയുടെ ദയാഹർജിയിൽ തീർപ്പുകൽപ്പിച്ചില്ലെങ്കിൽ മറ്റ് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കാമെന്ന് ഡൽഹി ജയിൽ ചട്ടങ്ങളിൽ പറയുന്നില്ല.
സുപ്രീം കോടതി ശാക്ഷാവിധി ഒരുമിച്ച് പുറപ്പെടുവിച്ചതിനാൽ എല്ലാ കുറ്റവാളികളുടെയും മരണ വാറന്റ് ഒരുമിച്ച് നടപ്പാക്കണം, പ്രത്യേകം അല്ല- കോടതി പറഞ്ഞു.
ശിക്ഷ വൈകിപ്പിക്കാൻ പ്രതികൾ മനപൂർവം ശ്രമിക്കുകയാണെന്ന് നിരീക്ഷിച്ച കോടതി ഒരാഴ്ചയ്ക്കകം നിയമനടപടികൾ പൂർത്തിയാക്കണമെന്ന് പ്രതികൾക്ക് അന്ത്യശാസനം നൽകി.
പ്രതികൾ ഒരാഴ്ചയ്ക്കകം നിയമനടപടികൾ പൂർത്തിയാക്കണം. ദയാഹർജിയും തിരുത്തൽ ഹർജിയുമടക്കം ഒരാഴ്ചയ്ക്കകം നൽകണം. നാല് പ്രതികളും അതിപൈശാചികമായ കുറ്റകൃത്യം ചെയ്തവരാണ്. ശിക്ഷ നീട്ടിക്കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
നിർഭയ കേസിൽ വധശിക്ഷ വെവ്വേറെ നടത്താമെന്ന കേന്ദ്ര നിർദേശം തള്ളി പ്രതികൾ ഒരാഴ്ചയ്ക്കകം നിയമനടപടികൾ പൂർത്തിയാക്കണം പ്രതികൾക്ക് അന്ത്യശാസനം നൽകി ഡൽഹി ഹൈക്കോടതി ദയാഹർജിയും തിരുത്തൽ ഹർജിയുമടക്കം ഒരാഴ്ചയ്ക്കകം നൽകണം ശിക്ഷ നീട്ടിക്കൊണ്ടുപോകാൻ അനുവദിക്കില്ല.
നാല് പ്രതികളും അതി പൈശാചികമായ കുറ്റകൃത്യം ചെയ്തവരാണ് വധശിക്ഷ ഒരുമിച്ച് നടപ്പാക്കണം.