സൗത്ത് കരോളിന: ജയിലധികൃതരുടെ അശ്രദ്ധയും അവഗണനയും മൂലം ജയിലിലെ ശുചിമുറിയിൽ ജന്മം നൽകിയ ഇരട്ട കുട്ടികളിൽ ഒരാൾ മരിക്കാനിടയായ സംഭവത്തിൽ 1.15 മില്യൻ ഡോളർ നഷ്ടപരിഹാരം നൽകുന്നതിന് ധാരണയായി.
2012ൽ കാമില്ലി ഗ്രിഫിൻ ഗ്രഹാം കറക്ഷണൽ ഫെസിലിറ്റിയിലായിരുന്നു സംഭവം. 26 ആഴ്ച ഗർഭിണിയായിരുന്ന സ്ത്രീ പ്രസവം നടന്ന ദിവസം പല തവണ ജയിൽ മെഡിക്കൽ ഫെസിലിറ്റിയിൽ പരിശോധനയ്ക്കായി പോയിരുന്നുവെങ്കിലും അധികൃതർ അത്ര കാര്യമാക്കിയില്ല.