കൊല്ലം : അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള മൺറോ തുരുത്ത് സംരക്ഷിക്കുവാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ലോക്സഭയിൽ കൊടിക്കുന്നിൽ സുരേഷ് എം പി ആവശ്യപ്പെട്ടു .
നിരന്തരമായ വേലിയേറ്റവും വേലിയിറക്കവും, ഗുരതരമാകുന്ന കാലാവസ്ഥ വ്യതിയാനവും കാരണം മൺറോ തുരുത്ത് നിവാസികളുടെ ജീവിതം ദുസഹമായി മാറിയിരിക്കുന്നു .
അവർ നേരിടുന്നത് ഒരു പാരിസ്ഥിതിക ദുരന്തമാണ്. മൺറോ തുരുത്തിന്റെ താഴ്ന്ന് കിടക്കുന്ന ഭാഗങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നു അതോടൊപ്പം അവരുടെ വീടുകൾ തകർച്ചയുടെ വക്കിലുമാണെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
ഈ ഗുരുതര സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര സർക്കാർ മൺറോ തുരുത്തിന്റെ നരുജ്ജീവനത്തിനായി ഒരു പാരിസ്ഥിതിക സുരക്ഷാ മാസ്റ്റർ പ്ലാൻ നടപ്പിൽ വരുത്തി അതിനു വേണ്ട കേന്ദ്ര സഹായം അടിയന്തിരമായി നൽകുകയും വേണം.
മൺറോ തുരുത്തിൽ ടൂറിസം വികസന പാക്കേജ് നടപ്പിൽ വരുത്തണമെന്നും കൊടിക്കുന്നിൽ സുരേഷ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.