പടിഞ്ഞാറോട്ട് പുറപ്പെടാൻ തയാറായി നില്‌ക്കുന്ന ബോട്ട് ; കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ബോ​ട്ട് വീ​ടിനു 44 വ​യസ്; പിറവം റോഡരുകിലെ ബോട്ട് വീടിനെക്കുറിച്ചറിയാം….

ബി​ജു ഇ​ത്തി​ത്ത​റ
ക​ടു​ത്തു​രു​ത്തി: കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ബോ​ട്ട് വീ​ട് 44 വ​ര്‍​ഷം പി​ന്നീ​ടു​ന്നു. കൗ​തു​ക കാ​ഴ്ച്ച​യാ​യി പെ​രു​വ-​പി​റ​വം റോ​ഡ​രി​കി​ലാ​ണ് ബോ​ട്ട് വീ​ട് സ്ഥി​തി ചെ​യ്യു​ന്ന​ത്. പെ​രു​വ​യി​ല്‍ നി​ന്ന് നാ​ല് കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ റോ​ഡ​രി​കി​ലാ​യി​ട്ടാ​ണ് മു​ള​ക്കു​ളം വ​ട​ക്കേ​ക്ക​ര​യി​ല്‍, ക​ര​യി​ല്‍ ന​ങ്കു​ര​മി​ട്ടി​രി​ക്കു​ന്ന​താ​യി തോ​ന്നും വി​ധ​ത്തി​ലു​ള്ള ബോ​ട്ട് ശ്ര​ദ്ധ​യി​ല്‍​പെ​ടു​ക.

ആ​ദ്യ​മാ​യി കാ​ണു​ന്ന​വ​ര്‍​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​നാ​യി ജെ​ട്ടി​യി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രി​ക്കു​ന്ന ബോ​ട്ടാ​ണെ​ന്ന് സം​ശ​യം തോ​ന്നി​പ്പി​ക്കും വി​ധ​മാ​ണ് ഇ​തി​ന്‍റെ നി​ര്‍​മാ​ണം. 1976 ല്‍ ​മു​ള​ക്കു​ളം സ്വ​ദേ​ശി​യാ​യ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ പു​ത്തേ​ത്ത് പി.​ആ​ര്‍. നാ​രാ​യ​ണ​ന്‍ നാ​യ​രാ​ണ് ബോ​ട്ട് വീ​ട് നി​ര്‍​മി​ച്ച​ത്.

ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ ഈ ​വ​ഴി യാ​ത്ര ചെ​യ്തി​രു​ന്ന​വ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​ത്തി ബോ​ട്ട് വീ​ട് വ്യ​ക്ത​മാ​യി വീ​ക്ഷി​ച്ച ശേ​ഷ​മേ യാ​ത്ര തു​ട​ര്‍​ന്നി​രുന്നു​ള്ളു​വെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ബോ​ട്ട് വീ​ടാ​ണി​തെ​ന്നും പ​ഴ​മ​ക്കാ​ര്‍ പ​റ​യു​ന്നു. ചേ​ര്‍​ത്ത​ല പ​ള്ളി​പ്പു​റം സ്വ​ദേ​ശി​യായ ഭാ​ര്യ സു​മ​തി​യ​മ്മ​യു​ടെ വീ​ട്ടി​ലേ​ക്കു ബോ​ട്ടി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് നാ​രാ​യ​ണ​ന്‍ നാ​യ​രു​ടെ മ​ന​സി​ല്‍ ബോ​ട്ട് വീ​ട് നി​ര്‍​മി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം ഉ​ണ്ടാ​കു​ന്ന​ത്.

പി​ന്നീ​ട് പു​തി​യ വീ​ട് നി​ര്‍​മി​ക്കു​വാ​ന്‍ തീ​രു​മാ​നി​ച്ച​പ്പോ​ള്‍ മ​റ്റൊ​ന്നും ആ​ലോ​ചി​ച്ചി​ല്ല. പു​തു​മ​യ്‌​ക്കൊ​പ്പം ചെല​വ് കു​റ​യു​ക​യും വേ​ണ​മെ​ന്ന് ഉ​റ​പ്പി​ച്ച​പ്പോ​ള്‍ വീ​ടി​ന്‍റെ രൂ​പം ബോ​ട്ടി​ന്‍റേത് ആ​ക്കാ​ന്‍ ഉ​റ​പ്പി​ച്ചു. സ്വ​ന്ത​മാ​യു​ണ്ടാ​യി​രു​ന്ന ഏ​ഴ് സെ​ന്‍റ് ഭൂ​മി​യി​ല്‍ ര​ണ്ട് സെ​ന്‍റില്‍ ബോ​ട്ട് വീ​ടി​ന്‍റെ നി​ര്‍​മാ​ണ​മാ​രം​ഭി​ച്ചു.

മു​ന്‍​വ​ശ​ത്ത് വി​സി​റ്റിം​ഗ് റൂം, ​പി​ന്നി​ലാ​യി ര​ണ്ട് കി​ട​പ്പ് മു​റി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നാ​ല് റൂ​മു​ക​ളാ​ണ് വീ​ടി​നു​ണ്ടാ​യി​രു​ന്ന​ത്. ഓ​രോ റൂ​മി​നും 10 അ​ടി നീ​ള​വും ഒ​മ്പ​ത് അ​ടി വീ​തി​യും 9.5 അ​ടി ഉ​യ​ര​വു​മാ​യി​രു​ന്ന് ഉ​ണ്ടാ​യി​രു​ന്ന​ത്. ബോ​ട്ടി​ന്‍റെ നീ​ളം 16.5 കോ​ലും കി​ട​പ്പ് മു​റി​യു​ടെ പു​റ​കി​ലാ​യി​രു​ന്നു അ​ടു​ക്ക​ള. അ​ടു​ക്ക​ള​യു​ടെ പി​ന്നി​ല്‍ ലാ​ട്രി​ന്‍.

ബോ​ട്ടി​ന്‍റെ ര​ണ്ട് വ​ശ​ങ്ങ​ളി​ലാ​യി പ​തി​നാ​റ് പാ​ളി​ക​ളു​ള്ള എ​ട്ട് ജ​ന​ലു​ക​ളും സ്ഥാ​പി​ച്ചി​രു​ന്നു. ഓ​രോ മു​റി​യി​ലും ബോ​ട്ടി​ലെ ലഗേ​ജ് പോ​ലു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി. പ​ള്ളി​പ്പു​റം പാ​ച്ചു ആ​ചാ​രി​യാ​ണ് ബോ​ട്ട് ഹൗ​സ് നി​ര്‍​മി​ച്ച​ത്. ക​ല്‍​പ​ണി​ക​ള്‍ പ​ള്ളി​പ്പു​റം സ്വ​ദേ​ശി എ​ന്‍.​പി. കു​മാ​ര​ന്‍ ആ​ചാ​രി​യും പൂ​ര്‍​ത്തി​യാ​ക്കി.

40 കോ​ല്‍, എ​ട്ട് വി​ര​ല്‍ ക​ണ​ക്കി​ലാ​യി​രു​ന്നു വീ​ട് നി​ര്‍​മാ​ണം. 750 വെ​ട്ടു​ക​ല്ലു​ക​ളും 5,000 ഇ​ഷ്ടി​ക​ക​ളും 18 ചാ​ക്ക് സി​മന്‍റും 100 പാ​ട്ട കു​മ്മാ​യ​വും എ​ട്ട് അ​ടി​യു​ടെ 24 ഷീ​റ്റു​ക​ളും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു നി​ര്‍​മാ​ണം. പ​രേ​ത​നാ​യ തന്‍റെ പി​താ​വ് രാ​മ​ന്‍ നാ​യ​രു​ടെ ഓ​ര്‍​മ​യ്ക്കാ​യി​ട്ടാ​യി​രു​ന്നു

നാ​രാ​യ​ണ​ന്‍ നാ​യ​ര്‍ ബോ​ട്ട് വീ​ട് പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. നാ​രാ​യ​ണ​ന്‍ നാ​യ​രു​ടെ മ​ക​ന്‍ റി​ട്ട​യേ​ര്‍​ഡ് കെ​എ​സ്ഇ​ബി ചാ​ര്‍​ജ്മാ​ന്‍ രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​ര്‍ ബോ​ട്ട് വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള സ്ഥ​ല​ത്ത് പു​തി​യ വീ​ട് നി​ര്‍​മി​ച്ചു അ​തി​ലാ​ണ് താ​മ​സം.

ത​ന്‍റെ പി​താ​വി​ന്‍റെ ഓ​ര്‍​മ നി​ല​നി​ര്‍​ത്തു​ന്ന​തി​നാ​യി പ​ടി​ഞ്ഞാ​റോ​ട്ട് യാ​ത്ര​യ്ക്കു പു​റ​പ്പെ​ടാ​ന്‍ ത​യാ​റാ​യി നി​ല്‍​ക്കു​ന്ന ബോ​ട്ട് വീ​ട് എ​ന്ന സ്മൃ​തി​ഭ​വ​ന്‍ രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​ര്‍ സം​ര​ക്ഷി​ച്ചു വ​രി​ക​യാ​ണ്.

Related posts

Leave a Comment