തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ ബജറ്റ് അവതരണം ആരംഭിച്ചത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച്.
രണ്ടാം സ്വാതന്ത്ര്യസമരമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം സഭയിൽ തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തിൽ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ഒരുമിച്ച് സമരം നടത്തിയത് രാജ്യത്തിന് ആവേശം പകർന്നു.
സിഎഎയും എൻആർസിയും രാജ്യത്തിന് ഭീഷണിയാണ്. ഇന്ത്യൻ സന്പദ്ഘടന തകർച്ചയിലാണ്. സംസ്ഥാനത്തിന്റെ എക്സിക്യൂട്ടീവ് അധികാരം കേന്ദ്രം കവർന്നെടുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന ബജറ്റ് 2020: പ്രധാന പ്രഖ്യാപനങ്ങൾ
കേന്ദ്രം വിഹിതവും വായ്പാ പരിധിയും വെട്ടിക്കുറച്ചു. പല ഇനങ്ങളിലും സംസ്ഥാന വിഹിതം കുടിശിക.
കേന്ദ്രം സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്നു.
ഇ-വേ ബിൽ നടപ്പാക്കാത്തതും വാർഷിക റിട്ടേണ് സമർപ്പിക്കാത്തതും ജിഎസ്ടി വരുമാനം കുറച്ചു.
ക്ഷേമ പെൻഷനുകൾ 100 രൂപ കൂട്ടി, 1300 രൂപയാക്കി.
കേന്ദ്രത്തിൽ നിന്നു കിട്ടാനുള്ള തുകയിൽ 8300 കോടി കുടിശിക.
നെൽകൃഷിക്ക് റോയൽറ്റി പദ്ധതി, ഈ വർഷം 40 കോടി.
ലൈഫ് മിഷനിൽ ഒരുലക്ഷം വീട് കൂടി.
തദ്ദേശ സ്ഥാപനങ്ങൾക്ക് 12,074 കോടി രൂപ.
പ്രവാസി ക്ഷേമത്തിന് 90 കോടി.
2020-21 ൽ കിഫ്ബി വഴി 20,000 കോടിയുടെ പദ്ധതികൾ.
500 മെഗാവാട്ട് വൈദ്യുത പദ്ധതികൾ തുടങ്ങും.
കുടിവെള്ളത്തിന് 4384 കോടിയുടെ പദ്ധതികൾ.
ഐടി മേഖലയിലെ തൊഴിൽ ഒരുലക്ഷം ആയി.
10 ബൈപാസുകളും 74 പാലങ്ങളും കിഫ്ബി വഴി.
സിഎഫ്എൽ, ഫിലമെന്റ് ബൾബുകൾ സംസ്ഥാനത്ത് നിരോധിക്കും. നിരോധനം നവംബറിൽ നടപ്പാക്കും.
സ്റ്റാർട്ടപ്പുകൾക്ക് 10 ശതമാനം നിരക്കിൽ വായ്പയ്ക്ക് 10 കോടി
കൊച്ചി നഗരത്തിൽ 6,000 കോടിയുടെ നിർമാണപ്രവർത്തനങ്ങൾ അനുവദിച്ചു
കൊച്ചിയിൽ പരിസ്ഥിതി സൗഹൃദനഗര ഗതാഗത സംവിധാനം, നഗരത്തിൽ ഏകീകൃത ട്രാവൽകാർഡ്.
ബേക്കൽ – കോവളം ജലപാത ഗതാഗതത്തിന് തയാർ
കണ്ണൂർ ധർമടത്ത് സ്വയംഭരണ ഹോട്ടൽ മാനേജ്മെന്റ് കോളജ്
കേരള ബോട്ട് ലീഗിന് 20 കോടി
ആലപ്പുഴയിൽ ഒരു ഡസൻ മ്യൂസിയങ്ങൾ
മുസിരിസ് പൈതൃക പദ്ധതി 2020-21 ൽ പൂർത്തിയാകും
15 പൗരാണിക കെട്ടിടങ്ങൾ പുനരുദ്ധരിക്കും
*ട്രാവൻകൂർ ഹെറിറ്റേജിന് 10 കോടി രൂപ
മെഡിക്കൽ സർവീസസ് കോർപറേഷന് 50 കോടി രൂപ
കാൻസർ ചികിത്സാ പഠനത്തിന് ഓങ്കോളജി പാർക്ക് തുടങ്ങും
കാൻസർ മരുന്നുകൾ കെഎസ്ഡിപിയിൽ ഉൽപാദിപ്പിക്കും; വില കുറയും
ലോക കേരളസഭയ്ക്ക് 12 കോടി രൂപ
10,000 നഴ്സുമാർക്ക് വിദേശ തൊഴിൽ – ഭാഷാ പരിശീലനത്തിന് അഞ്ചു കോടി
പുഴ പുനരുജ്ജീവന പദ്ധതികൾക്ക് 20 കോടി
50,000 കിലോമീറ്റർ തോടുകൾ ശുദ്ധീകരിക്കും
25 രൂപയ്ക്ക് ഉൗണ് നൽകുന്ന 1,000 ഭക്ഷണശാലകൾ കുടുംബശ്രീ വഴി
സ്ത്രീകൾക്ക് ബജറ്റ് വിഹിതം 18.4 ശതമാനം
കുടുംബശ്രീക്ക് 600 കോടി, സ്ത്രീ – കുട്ടി വകുപ്പിന് 1,051 കോടി
പച്ചക്കറി – പുഷ്പകൃഷി വ്യാപനത്തിന് 1,000 കോടി
അതിവേഗ റെയിൽ പദ്ധതി ഈവർഷം
കക്കൂസ് മാലിന്യ പ്ലാന്റുകൾ സ്ഥാപിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അഞ്ച് കോടി വീതം
മുഴുവൻ സ്കൂളുകളിലും സൗരോർജ നിലയം
പൊതുവിദ്യാഭ്യാസത്തിന് 19,130 കോടി രൂപ
സ്കൂൾ യൂണിഫോം അലവൻസ് 400 ൽനിന്ന് 600 രൂപയാക്കി
പ്രീപ്രൈമറി അധ്യാപകരുടേയും ആശാ വർക്കർമാരുടെയും അലവൻസ് 500 രൂപ കൂട്ടി
ഓഖി ഫണ്ട് വിനിയോഗത്തിന് സോഷ്യൽ ഓഡിറ്റ്
കുട്ടനാട്ടിലെ പുളിങ്കുന്ന് ആശുപത്രിക്ക് 150 കോടി രൂപ
കുട്ടനാടിന് രണ്ടാം പാക്കേജ് – 2,400 കോടി അടങ്കൽ
വയനാട് ജില്ലാ പാക്കേജിന് 2,000 കോടി രൂപ, കാലാവധി മൂന്നുവർഷം
ഇടുക്കിക്ക് പാക്കേജ് 2020-21 ൽ 1,000 കോടി ചെലവാക്കും
ഇടുക്കിയിൽ എയർസ്ട്രിപ് സ്ഥാപിക്കും
അയ്യൻകാളി തൊഴിൽ പദ്ധതിക്ക് 200 കോടി
വാഴക്കുളം പൈനാപ്പിൾ ഫാക്ടറിക്ക് മൂന്ന് കോടി
പാലക്കാട് റൈസ് പാർക്ക് 2020-21 ൽ
റബർ പാർക്കിന്റെ ഒന്നാംഘട്ടം ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ മിച്ചം സ്ഥലത്ത്
വെളിച്ചെണ്ണ സംരംഭങ്ങൾക്ക് 25 ശതമാനം സബ്സിഡി
വാർഡ് തോറും 75 തെങ്ങിൻതൈ നൽകും
കൈത്തറി മേഖലയ്ക്ക് 153 കോടി രൂപ
കാർഷിക മേഖലയ്ക്ക് 2,000 കോടി രൂപ
ജലസേചനത്തിന് 864 കോടി രൂപ
കശുവണ്ടി മേഖലയ്ക്ക് 135 കോടി രൂപ
കയർ കോർപറേഷൻ മൂന്ന് ഫാക്ടറികൾ തുടങ്ങും