വേനൽ വരുന്നു, കുടിവെള്ളം കുടിക്കാനുള്ളത്… പശുവിനെ കുളിപ്പിക്കലും കാറുകഴുകലുമൊന്നും വേണ്ട; വെള്ളം ദുരുപയോഗം ചെയ്യുന്ന ഉപയോക്താക്കളെ നിയമത്തിൽ കുരുക്കാനൊരുങ്ങി വാട്ടർ അഥോറിറ്റി

കോ​ട്ട​യം: വ​ര​ള്‍​ച്ച​യു​ടെ കാ​ഠി​ന്യ​മേറി. ഒപ്പം ‍ ജി​ല്ല​യി​ല്‍ ജ​ല​ക്ഷാ​മവും രൂ​ക്ഷ​മാ​കു​ന്നു. പ​ല​യി​ട​ങ്ങ​ളി​ലും ഇ​പ്പോ​ള്‍ ത​ന്നെ പ​ണം​കൊ​ടു​ത്തു കു​ടി​വെ​ള്ളം വാ​ങ്ങു​ന്ന സ്ഥി​തി​യി​ലാ​ണ്. ഇ​തി​നെ തു​ട​ര്‍​ന്നു ഗാ​ര്‍​ഹി​കാ​വ​ശ്യ​ത്തി​നു​ള്ള വെ​ള്ളം മ​റ്റാ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി.

കോ​ട്ട​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഗാ​ര്‍​ഹി​ക ക​ണ​ക്ഷ​നി​ല്‍ നി​ന്നും മ​റ്റാ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​ത് പ​തി​വാ​യി മാ​റി​യി​രി​ക്കു​ന്നു.

നി​ര്‍​മാ​ണ മേ​ഖ​ല, കി​ണ​റു​ക​ളി​ല്‍ വെ​ള്ളം ശേ​ഖ​രി​ക്കു​ക, ക​ന്നു​കാ​ലി​ക​ളെ കു​ളി​പ്പി​ക്കു​ക, പൂ​ന്തോ​ട്ടം ന​ന​യ്ക്കു​ക, കൃ​ഷിക്ക് ഉപ​യോ​ഗി​ക്കു​ക എ​ന്ന​തി​നു ഗാ​ര്‍​ഹി​ക ക​ണ​ക്‌‌ഷ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് പ​തി​വു കാ​ഴ്ച​ക​ളാ​ണ്.

ഇ​ത്ത​രം പ്ര​വ​ണ​ത​ക​ള്‍ ശ്ര​ദ്ധ​യി​ല്‍പ്പെട്ടാ​ല്‍ ഉ​ട​ന്‍ ത​ന്നെ ക​ണക്‌‌ഷന്‍ വി​ച്ഛേ​ദി​ച്ചു ക​ര്‍​ശ​ന നി​യ​മാ​നു​സൃ​ത ന​ട​പടിയെ​ടു​ക്കാ​നാ​ണ് വാ​ട്ട​ര്‍ അ​ഥോറി​റ്റി​യു​ടെ തീ​രു​മാ​നം.

Related posts

Leave a Comment