വിവാഹ പട്ടിന് പകിട്ട് പോരാ..! വി​വാ​ഹ​ത്തി​നു തൊ​ട്ടു​മു​ന്‍​പ്‌​ വധു ഉടുത്തിരുന്ന സാരിക്ക് പകിട്ടില്ല; വരന്‍റെ മാതാപിതാക്കൾ വിവാഹത്തിൽ നിന്ന് പിൻമാറി; മണ്ഡപത്തിൽ നിന്ന് വരൻ ഇറങ്ങി ഓടി; പിന്നെ നടന്നത്…

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ വി​വാ​ഹ സാ​രി​യെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്നു ക​ല്യാ​ണം മു​ട​ങ്ങി. വി​വാ​ഹ​ത്തി​നു തൊ​ട്ടു​മു​ന്‍​പ്‌​ന​ട​ന്ന ച​ട​ങ്ങി​ല്‍ വ​ധു ഉ​ടു​ത്തി​രു​ന്ന സാ​രി​ക്ക് നി​ല​വാ​ര​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വ​രന്‍റെ​ മാ​താ​പി​താ​ക്ക​ളാ​ണ് ക​ല്യാ​ണ​ത്തി​ല്‍​നി​ന്നു പി​ന്‍​മാ​റി​യ​ത്.

ക​ര്‍​ണാ​ട​ക​യി​ലെ ഹ​സ​നി​ല്‍ താ​മ​സി​ച്ചി​രു​ന്ന ബി.​എ​ന്‍. ര​ഘു​കു​മാ​റാ​യി​രു​ന്നു വ​ര​ന്‍. മാ​താ​പി​താ​ക​ളു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നു ഇ​യാ​ള്‍ സ്ഥ​ല​ത്തു​നി​ന്നും ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ര​ഘു​കു​മാ​റി​നെ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​താ​യി വ​ധു​വി​ന്‍റെ കുടുംബം പ​റ​ഞ്ഞു. സംഭവത്തിൽ വ​ര​ന്‍റെ മാ​താ​പി​താ​ക്ക​ള്‍​ക്കെ​തി​രെ​യും കേ​സെ​ടു​ത്ത​താ​യി ഹ​സ​ന്‍ എ​സ്‌​ഐ പ​റ​ഞ്ഞു.

ര​ഘു​കു​മാ​റും സം​ഗീ​ത​യും ഒ​രു വ​ര്‍​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. വീ​ട്ടു​കാ​രു​ടെ സ​മ്മ​ത​ത്തോ​ടെ​യാ​ണ് വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ വി​വാ​ഹ ച​ട​ങ്ങി​നി​ടെ സം​ഗീ​ത​യോ​ട് സാ​രി മാ​റാ​ന്‍ ര​ഘു​കു​മാ​റി​ന്‍റെ മാ​താ​പി​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

സാ​രി​യു​ടെ നി​ല​വാ​ര​ത്തി​ല്‍ ര​ഘു​വി​ന്‍റെ കു​ടും​ബ​ത്തി​ന് തൃ​പ്തി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും സം​ഗീ​ത​യു​ടെ കു​ടും​ബം ആ​രോ​പി​ച്ചു. തു​ട​ര്‍​ന്നു ര​ഘു​കു​മാ​റി​ന്‍റെ കു​ടും​ബം ക​ല്യാ​ണ​ത്തി​ല്‍​നി​ന്നു പി​ന്‍​മാ​റി​യെ​ന്നും സം​ഗീ​ത​യു​ടെ കു​ടും​ബം ആ​രോ​പി​ച്ചു.

Related posts

Leave a Comment