കോട്ടയം: ഫിലമെന്റ് ബൾബുകളുടെ നിരോധനത്തിലൂടെ വൈദ്യുത ഉപയോഗത്തിൽ ഗണ്യമായ കുറവുണ്ടാകും. സാധാരണക്കാർക്കു ചെറിയ ബുദ്ധിമുട്ടുകൾ സൃഷ്്ടിക്കുമെങ്കിലും ഇതു ഗാർഹിക വൈദ്യുതോപയോഗത്തിൽ വലിയ കുറവുണ്ടാകുമെന്നു കെഎസ്ഇബി കണക്കുകൂട്ടുന്നു.
നവംബർ ഒന്നു മുതൽ കേരളത്തിൽ സിഎഫ്എൽ, ഫിലമെന്റ് ബൾബുകളുടെ വിൽപന നിരോധിക്കും. തെരുവു വിളക്കുകളും സർക്കാർ സ്ഥാപനങ്ങളിലെ ബൾബുകളും പൂർണമായി എൽഇഡിയിലേക്കു മാറും. ഇനി മുതൽ വീടുകളിലും എൽഇഡി ബൾബുകൾ ഉപയോഗിക്കേണ്ടിവരും.
ഇതിലൂടെ വീടുകളിലെ വൈദ്യുതി ഉപയോഗത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. എന്നാൽ എൽഇഡി ബൾബുകളുടെ ഉയർന്ന വിലയാണു സാധാരണക്കാർക്ക് ബുദ്ധിമുട്ടു സൃഷ്്ടിക്കുന്നത്. ഫിലമെന്റ് ബൾബുകൾ 10 രൂപയ്ക്കു ലഭിക്കുന്പോൾ എൽഇഡി ബൾബുകൾക്കു കുറഞ്ഞത് 70 രൂപ നൽകണം.
എൽഇഡി ബൾബുകൾ 50 രൂപയിൽ താഴെ വിലയ്ക്കു ലഭിച്ചാൽ മാത്രമേ സാധാരണക്കാർക്ക് നേട്ടമാകു. പുതിയ വീട് വയ്ക്കുന്നവർ നവംബറിനുശേഷം എൽഇഡി ബൾബുകൾ മാത്രമേ ഉപയോഗിക്കാവു. കഐസ്ഇബി അനുമതിയ്ക്കും എൽഇഡി ബൾബുകൾ നിർബന്ധാക്കും.
ക്രിസ്മസ് ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് ഓട്ടോമാറ്റിക് സ്ഥാപിക്കുന്നവർക്കു ഫിലമെന്റ് ബൾബുകളുടെ നിരോധനം ബുദ്ധിമുട്ടു സൃഷ്്ടിച്ചേക്കും. എൽഇഡി നിർമിത എഡിസണ് ബൾബുകൾ ഉപയോഗിക്കുന്നതിനു വിലക്കില്ല.