രാഷ്ട്രീയമില്ല, സ്വാഭാവികം മാത്രം; ജോസ് കെ മാണിയെ ലക്ഷ്യം വച്ചല്ല കെ.​എം.​മാ​ണി സ്മാ​ര​ക​ത്തി​ന് പ​ണം അ​നു​വച്ചതെന്ന് രമേശ് ചെന്നിത്തല​

തി​രു​വ​ന​ന്ത​പു​രം: ആ​ളു​ക​ളെ ക​ബ​ളി​പ്പി​ക്കു​ന്ന ബ​ജ​റ്റാ​ണ് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന്‍റേ​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. യാ​ഥാ​ർ​ഥ്യ​വു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത ബ​ജ​റ്റാ​ണ്. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ജീ​വി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ലു​ള്ള​ത്.

കെ​ഇ​ആ​ർ നി​യ​മ​ന​ങ്ങ​ൾ അ​ട്ടി​മ​റി​ക്കു​ന്ന​ത് അ​ഴി​മ​തി​ക്ക് കാ​ര​ണ​മാ​കും. ജീ​വ​ന​ക്കാ​രു​ടെ പു​ന​ർ​വി​ന്യാ​സ​ത്തോ​ടെ പൂ​ർ​ണ​മാ​യും നി​യ​മ​ന​ങ്ങ​ൾ ഇ​ല്ലാ​താ​കു​ന്ന സ്ഥി​തി വ​രു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

2000 ത​സ്തി​ക ഇ​ല്ലാ​താ​ക്കി​യി​ട്ട് 1000 ത​സ്തി​ക താ​ൽ​ക്കാ​ലി​ക​മാ​യി തു​ട​ങ്ങു​ന്ന ക​ണ്‍​കെ​ട്ട് വി​ദ്യ​യാ​ണ് ധ​ന​മ​ന്ത്രി ബ​ജ​റ്റി​ലൂ​ടെ പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി. ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. ബ​ജ​റ്റി​ലെ പ​ല പ്ര​ഖ്യാ​പ​ന​ങ്ങ​ളോ​ടും വി​യോ​ജി​പ്പു​ണ്ടെ​ന്നും തി​രു​വ​ന​ന്ത​പു​ര​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

കെ.​എം.​മാ​ണി സ്മാ​ര​ക​ത്തി​ന് പ​ണം അ​നു​വ​ദി​ച്ച​തി​ൽ രാ​ഷ്ട്രീ​യ​മു​ണ്ടെ​ന്ന് ക​രു​തു​ന്നി​ല്ല. അ​ന്ത​രി​ച്ച നേ​താ​ക്ക​ൾ​ക്ക് വേ​ണ്ടി സ്മാ​ര​ക​മൊ​രു​ക്കു​ന്ന​ത് സ്വാ​ഭാ​വി​കം. ഇ​ത് ജോ​സ് കെ.​മാ​ണി​യെ ല​ക്ഷ്യം വ​ച്ചാ​ണെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment