ഇരിട്ടി: ഇരിട്ടിയില്‍ നിന്ന് യുവതിയെ തട്ടികൊണ്ട് പോയ സംഭവത്തില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.
പയഞ്ചേരി സ്വദേശി അജ്മലി (22)നെയാണ് എസ് ഐ ദിനേശൻ കൊതേരി അറസ്റ്റ് ചെയ്തത് യുവതിയെ ബംഗളരുവില്‍ നിന്ന് കണ്ടെത്തിയിരുന്നു. അന്ന് കൂട്ട് പ്രതിയെ അറസ്റ്റ് ചെയ്തുവെങ്കിലും മുഖ്യപ്രതി ഓടി രക്ഷപെട്ടിരുന്നു .
എസ്ഡിപിഐ പ്രാദേശിക നേതാവായ ആസിഫ് എന്ന ആച്ചി ഓടി രക്ഷപ്പെട്ടെന്ന് പോലീസ് പറഞ്ഞു. വിവാഹ സ്ഥലത്തുനിന്ന് യുവതിയെ കാറില്‍ കയറ്റി തട്ടികൊണ്ട് പോകുകയായിരുന്നു.
മുഖ്യപ്രതിയായ ആസിഫിന്റെ സഹായി മട്ടന്നൂര്‍ സ്വദേശി സമദിനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചിരുന്നു. മുഖ്യപ്രതിക്കായി പോലീസ് അന്വേഷണം തുടരുകയാണ്.