ജയസൂര്യ നായകനായെത്തിയ ആക്ഷൻ ചിത്രമായിരുന്നു തൃശൂർ പൂരം. സിനിമയുടെ ചിത്രീകരണത്തിനിടയിലെ രസകരമായ അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ രാജേഷ് മോഹനൻ.
തൃശൂര്‍പൂരം പ്രിപ്പറേഷൻസ് എന്ന പേരിൽ ഫേസ്ബുക്കിലാണ് സംവിധായകൻ ജയസൂര്യയ്ക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുന്നത്. സംവിധായകന്റെ തോളില്‍ കാല് കയറ്റി വച്ച് നില്ക്കുന്ന ജയസൂര്യയാണ് ചിത്രത്തിൽ.
‘കാല് ഏത് വരെ പൊക്കാന്‍ പറ്റുമെന്നു ചോദിച്ചതാ ഇത്രയ്ക്കും പ്രതീക്ഷിച്ചില്ല’ എന്ന അടിക്കുറിപ്പോടെയാണ് സംവിധായകൻ ചിത്രം പങ്കുവച്ചിരിക്കുന്നത്.
പുള്ളുഗിരി എന്ന ഗുണ്ടാ കഥാപാത്രത്തെയാണ് ചിത്രത്തിൽ ജയസൂര്യ അവതരിപ്പിച്ചത്. ചിത്രത്തിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്ന സമയത്ത് ജയസൂര്യയ്ക്ക് പരിക്കേറ്റത് വാർത്തയായിരുന്നു.