വാഹനപരിശോധനയ്ക്കിടെ കടന്ന് കളയാൻ ശ്രമിച്ചയാളുടെ കാറിന്റെ ബോണറ്റിൽ ചാടി കയറി പോലീസ് ഉദ്യോഗസ്ഥൻ. ഡൽഹിയിലാണ് സംഭവം.
വഴിയിൽ വാഹനപരിശോധന നടത്തുന്നതിനിടെ വന്ന കാർ നിർത്താൻ പോലീസ് ആവശ്യപ്പെട്ടു. എന്നാൽ കാർ നിർത്താൻ ഡ്രൈവർ തയാറായില്ല.
ഇവരെ തടയുവാൻ പോലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ കാറിന്റെ ബോണറ്റിലേക്ക് ചാടി കയറി. എന്നാൽ വാഹനം നിർത്താതെ ബോണറ്റിൽ കിടക്കുന്ന പോലീസുമായി കാർ മുൻപിലേക്ക് സഞ്ചരിച്ചു.
ഏകദേശം രണ്ട് കിലോമീറ്റർ മുൻപിലേക്ക് പോയി പോലീസ് ഉദ്യോഗസ്ഥനെ വഴിയിൽ ഇറക്കി വിട്ടതിന് ശേഷം ഡ്രൈവർ കാറുമായി കടന്നുകളയുകയായിരുന്നു.
സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. നവംബറിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ അടുത്തിടെയാണ് വൈറലായത്. ഇയാളെ കണ്ടെത്തുവാൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.