ഫ്ളാറ്റിന്‌റെ മൂ​ന്നാം​നി​ല​യി​ലെ മു​റി​ക്കു​ള്ളി​ൽ കു​രു​ങ്ങി​യ ര​ണ്ടു​വ​യ​സു​കാ​ര​നെ ര​ക്ഷ​പ്പെടു​ത്തി; സംഭവം കട്ടപ്പനയില്‍

ക​ട്ട​പ്പ​ന: ഫ്ളാ​റ്റി​ന്‍റെ മൂ​ന്നാം​നി​ല​യി​ൽ മു​റി​യു​ടെ വാ​തി​ലി​ന്‍റെ ലോ​ക്കു​വീ​ണ് കു​രു​ങ്ങി​യ കു​ട്ടി​യെ ര​ക്ഷ​പ്പെടു​ത്തി. ക​ട്ട​പ്പ​ന റ​സ്റ്റ് ഹൗ​സി​നു സ​മീ​പം സോ​ഗോ​സ് ഫ്ളാ​റ്റി​ന്‍റെ മൂ​ന്നാം​നി​ല​യി​ലെ മു​റി​യി​ൽ കു​രു​ങ്ങി​യ ര​ണ്ടു​വ​യ​സു​ള്ള ആ​ണ്‍​കു​ഞ്ഞി​നെ​യാ​ണ് വീ​ട്ടു​കാ​രും ഫ്ളാ​റ്റി​ലെ ജോ​ലി​ക്കാ​രും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടി​ൽ കു​ട്ടി​യു​ടെ അ​മ്മ​യും വേ​ല​ക്കാ​രി​യും ഉ​ണ്ടാ​യി​രു​ന്നു. ക​ളി​ക്കു​ന്ന​തി​നി​ടെ കി​ട​പ്പു​മു​റി​യി​ൽ ഒ​റ്റ​യ്ക്ക് ക​യ​റി​യ കു​ട്ടി വാ​തി​ൽ അ​ട​യ്ക്കു​ന്ന​തി​നി​ടെ ക​ത​കി​ന്‍റെ പൂ​ട്ടു​വീ​ണു.

ക​ത​ക് തു​റ​ക്കാ​ൻ ക​ഴി​യാ​താ​യ​തോ​ടെ കു​ഞ്ഞ് ഉ​ച്ച​ത്തി​ൽ ക​ര​ഞ്ഞു. ക​ര​ച്ചി​ൽ​കേ​ട്ട് മാ​താ​വ് എ​ത്തി ക​ത​ക് തു​റക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. തു​ട​ർ​ന്ന് മാ​താ​വ് ഫ്ളാ​റ്റ് ഉ​ട​മ​യേ​യും ജീ​വ​ന​ക്കാ​രെ​യും വി​വ​ര​മ​റി​യി​ച്ചു.

ഇ​തി​നി​ടെ വി​വ​ര​മ​റി​ഞ്ഞ് ഇ​ടു​ക്കി​യി​ലാ​യി​രു​ന്ന പി​താ​വ് ഫ​യ​ർ​ഫോ​ഴ്സി​നെ​യും വി​വ​രം അ​റി​യി​ച്ചു.ഫ്ളാ​റ്റ് ഉ​ട​മ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ഓ​ടി​യെ​ത്തി​യ ജീ​വ​ന​ക്കാ​ർ ക​ത​കി​ന്‍റെ പൂ​ട്ടു​ത​ക​ർ​ത്ത് കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment