കൊച്ചി: പൗരത്വം നല്കുമ്പോള് പ്രത്യേക സമുദായങ്ങളെ മാറ്റിനിര്‍ത്തുന്നത് മതധ്രുവീകരണത്തിന് കാരണമാകുമെന്ന് അയ്യപ്പധര്‍മ സേന ദേശീയ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍.
പൗരത്വനിയമ ഭേദഗതി നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ച് അമിത് ഷാ നടത്തിയ പരാമര്‍ശങ്ങള്‍ മുസ് ലിം സമുദായത്തെ മുറിവേല്‍പ്പിക്കുന്നതാണ്.
വിഷയത്തില്‍ മുസ് ലിം സമുദായത്തിലുണ്ടായ ആശങ്കകള്‍ അകറ്റുന്നതിനും ഐക്യദാഢ്യം പ്രഖ്യാപിക്കുന്നതിനുമായി നാളെ അയ്യപ്പധര്‍മ സേന ഉത്തരമേഖല സെക്രട്ടറി സുനില്‍ വളയംകുളം മലപ്പുറം ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ 24 മണിക്കൂര്‍ നിരാഹാരം അനുഷ്ഠിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.