പ​ശു​ക്ക​ളി​ൽ ച​ർ​മ​മു​ഴരോ​ഗം സ്ഥി​രീ​ക​രി​ച്ചു! ക്ഷീ​രോ​ത്പാ​ദ​ന മേ​ഖ​ല​യി​ൽ ആ​ശ​ങ്ക; മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ജാ​ഗ്ര​ത​യി​ൽ

മു​വാ​റ്റു​പു​ഴ: പ​ശു​ക്ക​ളി​ൽ ച​ർ​മ​മു​ഴ രോ​ഗം പ​ട​രു​ന്ന​ത് ക്ഷീ​രോ​ത്പാ​ദ​ന മേ​ഖ​ല​യി​ൽ ആ​ശ​ങ്ക​പ​ര​ത്തു​ന്നു. കാ​പ്രി​പോ​ക്സ് വൈ​റ​സ് പ​ര​ത്തു​ന്ന ച​ർ​മ​മു​ഴ രോ​ഗം അ​ഥ​വാ ലം​പി സ്കി​ൻ ഡി​സീ​സ് (എ​ൽ​എ​സ്‌​ഡി) ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു.

നി​ല​വി​ൽ രാ​യ​മം​ഗ​ലം, ഊ​ര​മ​ന എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. മാ​റാ​ടി​യി​ലും കാ​യ​നാ​ടും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ജ​നു​വ​രി ആ​ദ്യ​വാ​രം ത​ന്നെ എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കോ​ട്ട​യം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു തു​ട​ങ്ങി​യി​രു​ന്നു. രോ​ഗ​ബാ​ധ ഉ​റ​പ്പാ​ക്കാ​നാ​യി ഭോ​പ്പാ​ൽ ഹൈ ​സെ​ക്യൂ​രി​റ്റി ലാ​ബി​ലേ​ക്ക​യ​ച്ച സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ല​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ട്ട പ​ശു​ക്ക​ളു​ടെ ര​ക്ത​സാ​ന്പി​ളു​ക​ളു​ടെ ഫ​ലം കൂ​ടി വ​ന്നാ​ലേ ജി​ല്ല​യി​ൽ രോ​ഗം എ​ത്ര​ത്തോ​ളം വ്യാ​പി​ച്ചി​ട്ടു​ണ്ടെ​ന്നു വ്യ​ക്ത​മാ​കൂ​വെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

1920 ക​ളി​ൽ സാം​ബി​യ​യി​ലാ​ണ് കാ​പ്രി​പോ​ക്സ് വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് ലോ​ക​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഈ ​വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​യി.

സാം​ബി​യ, എ​ത്യോ​പ്യ, ഈ​ജി​പ്റ്റ്, ഇ​സ്രാ​യേ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഈ ​വൈ​റ​സ് ക​ന്നു​കാ​ലി​ക​ൾ​ക്കി​ട​യി​ൽ വ​ൻ ദു​ര​ന്തം വി​ത​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ഡീ​ഷ​യി​ൽ രോ​ഗം പ​ട​ർ​ന്നു പി​ടി​ച്ചി​രു​ന്നു.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ

ക​ഴ​ല​വീ​ക്കം, ക​ടു​ത്ത പ​നി, കാ​ലു​വേ​ദ​ന, ക​ണ്ണി​ലും മൂ​ക്കി​ലും​നി​ന്നു വെ​ള്ള​മൊ​ലി​ക്ക​ൽ എ​ന്നി​വ​യാ​ണ് പ്രാ​രം​ഭ​ല​ക്ഷ​ണ​ങ്ങ​ൾ. ദേ​ഹം മു​ഴു​വ​ൻ ഒ​ന്ന് മു​ത​ൽ അ​ഞ്ച് സെ​ന്‍റി​മീ​റ്റ​ർ​വ​രെ വ്യാ​സ​മു​ള്ള മു​ഴ​ക​ൾ ക​ണ്ടു തു​ട​ങ്ങു​ക​യും ഇ​വ പ​ഴു​ത്ത് പൊ​ട്ടി വ്ര​ണ​മാ​കു​ക​യും ചെ​യ്യും. തീ​റ്റ എ​ടു​ക്കാ​തെ വ​രി​ക, പാ​ൽ വ​റ്റി​പ്പോ​വു​ക തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റു ല​ക്ഷ​ണ​ങ്ങ​ൾ.

വൈ​റ​സ് രോ​ഗ​മാ​യ​തി​നാ​ൽ ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ ല​ഭ്യ​മ​ല്ല. പ്ര​തി​രോ​ധ കു​ത്തി​വ​യ്പു​ക​ളി​ലൂ​ടെ ഒ​രു പ​രി​ധി​വ​രെ രോ​ഗം ത​ട​യാ​നാ​കും. ഈ​ച്ച​ക​ളെ അ​ക​റ്റി​നി​ർ​ത്താ​ൻ ശ്ര​ദ്ധി​ക്ക​ണം.

അ​കി​ട് വീ​ക്കം, ന്യൂ​മോ​ണി​യ തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ പ​ട​രാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണ്. മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രു​ന്ന​ത​ല്ല ഈ ​വൈ​റ​സ് എ​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണ്. കു​തി​ര ഈ​ച്ച, വ​ട്ട​ൻ, കൊ​തു​ക് തു​ട​ങ്ങി​യ​വ മൂ​ല​മു​ണ്ടാ​കു​ന്ന ബാ​ഹ്യ പ​രാ​ഗ​ങ്ങ​ൾ മൂ​ല​മാ​ണ് ക​ന്നു​കാ​ലി​ക​ളി​ൽ ഇ​ത് പ്ര​ധാ​ന​മാ​യും പ​ട​രു​ന്ന​ത്.

ഫി​നോ​ൾ, സോ​ഡി​യം ഹൈ​പ്പോ​ക്ലോ​റേ​റ്റ് ലാ​യ​നി, അ​ല​ക്കു​കാ​രം എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും ഉ​പ​യോ​ഗി​ച്ച് തൊ​ഴു​ത്തും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കു​ന്ന​തും ചാ​ണ​ക​ക്കു​ഴി തു​റ​സാ​യി ഇ​ടാ​തി​രി​ക്കു​ന്ന​തും ഇ​വ​യെ അ​ക​റ്റാ​ൻ സ​ഹാ​യി​ക്കും.

പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച സ്ഥ​ല​ങ്ങ​ളു​ടെ അ​ഞ്ച് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ കു​ള​ന്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് നി​ർ​ത്ത​ലാ​ക്കി വൈ​റ​സ് പ്ര​തി​രോ​ധ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ആ​രം​ഭി​ച്ചു.

ഉ​ന്ന​ത​ല​യോ​ഗം 13ന്

​ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ പ​ശു​ക്ക​ളി​ൽ ച​ർ​മ​മു​ഴ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക​യ​ക​റ്റു​ന്ന​തി​നും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കു​ന്ന​തി​നും 13ന് ​ഉ​ന്ന​ത​ല​യോ​ഗം ചേ​രു​മെ​ന്ന് എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ അ​റി​യി​ച്ചു.

ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മൂ​വാ​റ്റു​പു​ഴ പ്ര​സ് ഫോ​റം ഹാ​ളി​ൽ മൃ​ഗ​സം​ര​ക്ഷ​ണ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ, മ​ണ്ഡ​ല​ത്തി​ലെ മൃ​ഗാ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. കി​ഴ​ക്ക​ൻ മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് ഡോ​ക്ട​ർ​മാ​ര​ട​ക്ക​മു​ള്ള വി​ദ​ഗ്ധ സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണ​മെ​ന്നു മ​ന്ത്രി കെ. ​രാ​ജു​വി​നോ​ട് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.

രോ​ഗം പി​ടി​പെ​ടു​ന്ന മൃ​ഗ​ങ്ങ​ൾ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യി​ല്ലെ​ങ്കി​ലും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കു​ന്ന​തി​നും നി​ല​വി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നും ഇ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ലൈ​ബി പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​ന യോ​ഗം ന​ട​ക്കും. രാ​വി​ലെ 10 ന് ​കോ​ത​മം​ഗ​ലം മൃ​ഗാ​ശു​പ​ത്രി​യി​ലും 11.30ന് ​മൂ​വാ​റ്റു​പു​ഴ മൃ​ഗാ​ശു​പ​ത്രി​യി​ലു​മാ​യി​ട്ടാ​ണ് യോ​ഗം.

Related posts

Leave a Comment