ന്യൂഡൽഹി: ശബരിമല കേസ് വിശാല ബെഞ്ചിന് വിട്ടത് ശരിവച്ച് സുപ്രീംകോടതി. വിശാല ബെഞ്ചിന് വിട്ടത് സാധുവായ തീരുമാനമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച എതിര്‍പ്പുകളെല്ലാം ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്ദെ തള്ളി.
ശബരിമല കേസിലെ പരിഗണനാ വിഷയങ്ങൾ തീരുമാനിച്ചു എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് വിഭാഗമായി കേസ് പരിഗണിക്കാനാണ് തീരുമാനം. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഒൻപതംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
ഏഴ് വിഷയങ്ങളായിരിക്കും കോടതിയുടെ പരിഗണനയ്ക്ക് വരിക..
1) ഭരണഘടനയുടെ അനുച്ഛേദം 25 പ്രകാരം മത സ്വാതന്ത്ര്യത്തിന്റെ പരിധി എന്താണ്?
2) ഭരണഘടനയുടെ അനുചേദം 26ൽ പറയുന്ന ധാർമികതയുടെ അർഥം എന്താണ്?
3) അനുഛേദം 25 നൽകുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശവും അനുഛേദം 26 പ്രകാരം പ്രത്യേക മതവിഭാഗങ്ങൾക്കുള്ള അവകാശവും മറ്റ് മൗലിക അവകാശവുമായി ബന്ധപ്പെടുന്നത് എങ്ങനെ?
4) അനുച്ഛേദം 25,26 എന്നിവയ്ക്ക് മൗലിക അവകാശവുമായുള്ള ബന്ധം എന്താണ്? തുടങ്ങിയ ഏഴ് വിഷയങ്ങളാണ് കോടതി പരിഗണിക്കുക.