ഇ​ന്ത്യ​യെ അ​ട്ടി​മ​റി​ച്ച് ബം​ഗ്ലാ​ദേ​ശ് ലോ​ക​ചാ​മ്പ്യ​ന്മാ​ർ

ജൊ​ഹ​ന്നാ​സ്ബ​ർ​ഗ്: അ​ണ്ട​ർ- 19 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ പു​തി​യ ച​രി​ത്ര​മെ​ഴു​തി ബം​ഗ്ലാ​ദേ​ശ്. ഡെ​ക്ക്‌​വ​ര്‍​ത്ത് ലൂ​യി​സ് നി​യ​മ​പ്ര​കാ​രം ഇ​ന്ത്യ​യെ മൂ​ന്നു വി​ക്ക​റ്റി​ന് തോ​ല്‍​പ്പി​ച്ച് ബം​ഗ്ലാ​ദേ​ശ് അ​ണ്ട​ര്‍-19 ലോ​ക​ക​പ്പ് കി​രീ​ടം നേ​ടി. 41-ാം ഓ​വ​ർ ക​ഴി​ഞ്ഞ​പ്പോ​ൾ മ​ഴ പെ​യ്തു. ഇ​തോ​ടെ വി​ജ​യ​ല​ക്ഷ്യം 46 ഓ​വ​റി​ല്‍ 170 റ​ണ്‍​സാ​യി പു​നഃ​ര്‍ നി​ശ്ച​യി​ക്കു​ക​യാ​യി​രു​ന്നു.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഇ​ന്ത്യ​ൻ കു​ട്ടി​ക​ൾ 47.2 ഓ​വ​റി​ൽ 177 റ​ൺ​സി​ന് പു​റ​ത്താ​വു​ക​യാ​യി​രു​ന്നു. ഓ​പ്പ​ണ​ർ യ​ശ​സ്വി ജ​യ്സ്വാ​ളി​ന്‍റെ (88) അ​ർ​ധ സെ​ഞ്ചു​റി​യു​ടെ ബ​ല​ത്തി​ലാ​ണ് ഇ​ന്ത്യ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്. ബാ​ക്കി​യാ​ർ​ക്കും കാ​ര്യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ല്ല.

121 പ​ന്തി​ൽ എ​ട്ടു ഫോ​റും ഒ​രു സി​ക്സ​റും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു യ​ശ​സ്വി​യു​ടെ ഇ​ന്നിം​ഗ്സ്. യ​ശ​സ്വി​യെ കൂ​ടാ​തെ തി​ല​ക് വ​ർ​മ (38) ദ്രു​വ് ജു​റ​ൽ‌ (22) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ച​ത്. ഒ​രു വി​ക്ക​റ്റി​ന് 103 റ​ൺ​സ് എ​ന്ന നി​ല​യി​ൽ​നി​ന്നു​മാ​ണ് ഇ​ന്ത്യ ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യ​ത്.

മൂ​ന്നു വി​ക്ക​റ്റ് വീ​ഴ്ത്തി​യ അ​വി​ഷേ​ക് ദാ​സും ര​ണ്ടു വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി​യ ത​ൻ​സിം ഹ​സ​ൻ ഷ​ക്കീ​ബും ഷൊ​റി​ഫു​ൾ ഇ​സ്‌​ലാ​മു​മാ​ണ് ഇ​ന്ത്യ​യെ ത​ക​ർ​ത്ത​ത്. രാ​ക്കി​ബു​ൾ ഹ​സ​ൻ ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ പ​ർ​വേ​സ് ഹു​സൈ​ൻ ഇ​മോ​ൺ (47) റ​ൺ​സു​മാ​യും അ​ക്ബ​ർ അ​ലി 43 റ​ൺ​സു​മാ​യും ബം​ഗ്ലാ ക​ടു​വ​ക​ളെ കി​രീ​ട നേ​ട്ട​ത്തി​ലേ​ക്ക് ന​യി​ച്ചു. ഈ ​ലോ​ക​ക​പ്പി​ൽ ഇ​തു​വ​രെ ഇ​രു ടീ​മു​ക​ളും തോ​ൽ​വി അ​റി​യാ​തെ​യാ​ണ് ഫൈ​ന​ലി​ന് എ​ത്തി​യ​ത്.

Related posts

Leave a Comment