ലോസ് ആഞ്ചലസ്: തൊണ്ണൂറ്റിരണ്ടാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനത്തിന് ഹോളിവുഡിലെ ഡോൾബി തിയറ്ററിൽ തുടക്കം. വക്വീൻ ഫീനിക്സ് മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. ജോക്കർ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. മികച്ച നടിക്കുള്ള പുരസ്കാരം റെനി സെൽവറിനാണ്. ജൂഡി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം.
മികച്ച സഹനടനുള്ള അവാർഡ് പ്രഖ്യാപിച്ചു കൊണ്ടാണ് പുരസ്കാര നിശയ്ക്കു തുടക്കം കുറിച്ചത്. വണ്‍സ് അപോണ് എ ടൈം ഇൻ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുളള ഓസ്കർ ബ്രാഡ് പിറ്റ് സ്വന്തമാക്കി.
ടോം ഹാങ്ക്സ്, ആന്റണി ഹോപ്കിൻസ്, അൽപച്ചിനോ തുടങ്ങിയവരെ പിന്തള്ളിയാണ് ബ്രാഡ് പിറ്റ് പുരസ്കാരം നേടിയത്.മാര്യേജ് സ്റ്റോറി എന്ന ചിത്രത്തിലൂടെ ലോറ ഡേണ്‍ സഹനടിക്കുള്ള പുരസ്കാരം നേടി. കാത്തി ബേറ്റ്സ്, സ്കാർലെറ്റ് യൊഹാൻസണ്‍, ഫ്ളോറസ് പഗ്, മാർഗട്ട് റോബി എന്നിവരെയാണ് ലോറ മറികടന്നത്.
ചരിത്രം കുറിച്ച് പാരസൈറ്റ്
ചരിത്രം തിരുത്തിക്കുറിച്ച് ദക്ഷിണ കൊറിയൻ ചിത്രം പാരസൈറ്റിന് മികച്ച ചിത്രത്തിനുള്ള ഓസ്കാർ. മികച്ച ചിത്രമുൾപ്പെടെ പ്രധാനപ്പെട്ട നാല് പുരസ്കാരങ്ങൾ സ്വന്തമാക്കിയ പാരസൈറ്റ് തൊണ്ണൂറ്റിരണ്ടാമത് ഓസ്കാർ വേദിയിൽ പുതുചരിത്രം സൃഷ്ടിച്ചു.
ഒരു വിദേശ ഭാഷാ ചിത്രം ഇതുവരെ മികച്ച ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരം നേടിയിട്ടില്ലെന്ന ചരിത്രമാണ് പാരസൈറ്റ് തിരുത്തിക്കുറിച്ചിരിക്കുന്നത്.മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്കാരം എന്നീ പുരസ്കാരങ്ങളും പാരസൈറ്റ് സ്വന്തമാക്കി.
മികച്ച ചിത്രത്തിനും മികച്ച വിദേശ ഭാഷാ ചിത്രത്തിനുമുള്ള ഇരട്ട ഓസ്കര് നേടുന്ന ചിത്രമെന്ന ചരിത്രവും ഇതോടെ പാരസൈറ്റിനു മുന്നിൽ വഴിമാറി. ഗോള്‍ഡൻ ഗ്ലോബ് പുരസ്കാരത്തില്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്കാരവും പാം ദി ഓര് പുരസ്കാരവും പാരസൈറ്റ് ഇതിനകം നേടിയിട്ടുണ്ട്.
ഒരു കൊറിയന്‍ ചിത്രം നാല് ഓസ്കര് പുരസ്കാരം നേടുന്നത് ചരിത്രത്തിൽ ഇതാദ്യമാണ്. ഒരു ഏഷ്യൻ ചിത്രം ഓസ്കാർ വേദിയിൽ നേട്ടം വാരിക്കൂട്ടുന്നതും ഇതാദ്യമാണ്.
പാരസൈറ്റിലൂടെ ബോംഗ് ജൂ ഹോ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. ഓസ്കാറിൽ ആറ് നോമിനേഷനുകളുമായി എത്തി നാല് പുരസ്കാരങ്ങളുമായി മടങ്ങുന്നുവെന്ന അപൂർവതയും പാരസൈറ്റ് സ്വന്തമാക്കി.
മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം റോജർ ഡീകിൻസിനാണ്. 1917 എന്ന ചിത്രത്തിനാണ് പുരസ്കാരം.
മികച്ച സംഗീതത്തിനുള്ള പുരസ്കാരം (ഒറിജിനൽ) ഹിൽഡർ ഗുഡ്നഡോട്ടിർ നേടി. ജോക്കർ എന്ന ചിത്രത്തിനാണ് പുരസ്കാരം.
മറ്റ് പുരസ്കാരങ്ങൾ
• മികച്ച ആനിമേറ്റഡ് ഫീച്ചർ ഫിലിം:
ടോയ് സ്റ്റോറി 4
• മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം:
ഹെയർ ലവ്
• മികച്ച അവലംബിത തിരക്കഥ: തായ്ക
വൈറ്റിറ്റി (ചിത്രം- ജോജോ റാബിറ്റ്)
• മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം:
ദ നൈബേഴ്സ് വിൻഡോ
• മികച്ച പ്രൊഡക്ഷൻ ഡിസൈൻ: വണ്‍സ്
അപ്പോണ്‍ എ ടൈം ഇൻ ഹോളിവുഡ്
• മികച്ച ഡോക്യൂമെൻററി ഫീച്ചർ:
അമേരിക്കൻ ഫാക്ടറി
• മികച്ച വസ്ത്രാലങ്കാരം:
ജാക്വിലിൻ
ഡുറൻ(ചിത്രം- ലിറ്റിൽ വിമണ്‍)
• മികച്ച സൈറ്റ് ഡെക്കറേഷൻ:
നാൻസി ഹേ