കുളത്തൂപ്പുഴ: ഗൾഫിലുളള ഭർത്താവിനെ ഫോണിൽ വിളിച്ച് താൻ മറ്റൊരാളോടൊപ്പം പോകുന്നതായി അറിയിച്ച് കുട്ടികളെ ഉപേക്ഷിച്ച് ആഡംബര ഹോട്ടലിൽ കഴിഞ്ഞ യുവതിയും കാമുകനും പോലീസ് പിടിയിൽ.
കുളത്തൂപ്പുഴയിൽ വ്യാപാരസ്ഥാപനം നടത്തിയിരുന്ന യുവാവുമായി പ്രണയത്തിലായ കുളത്തൂപ്പുഴ ആറ്റിനുകിഴക്കേകര സ്വദേശിയായ യുവതിയാണ് ഒന്നരയും അഞ്ചും വയസുളള രണ്ട് കുട്ടികളെ ഉപേക്ഷിച്ച് കടന്നത്.
യുവതിയുയെ പിതാവിന്റെ പരാതിയിൽ കേസെടുത്ത് ദിവസങ്ങളായുളള അന്വേണത്തിലാണ് ആലപ്പുഴയിലെ ആംഡംബര റിസോൾട്ടിൽ മുറിയെടുത്ത് കഴിഞ്ഞിരുന്ന ഇവരെ സൈബർ സെല്ലിൻെറ സഹായത്തോടെ പോലീസ് കുടുക്കിയത്.
പോലീസ് പിൻതുടരുന്നതറിഞ്ഞ് കീഴടങ്ങാൻ സന്നദ്ധത അറിയിക്കുകയും തന്ത്രത്തിൽ പോലീസ് വിളിച്ച് വരുത്തകയുമായിരുന്നു. കുട്ടികളെ ഉപേക്ഷിച്ച് പോയതിന് യുവതിയേയും പ്രേരണാകുറ്റത്തിന് യുവാവിനെതിരേയും കുളത്തൂപ്പുഴ പോലീസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻറ് ചെയ്തു.
ഗൾഫിലുണ്ടായിരുന്ന ഭർത്താവ് നാട്ടിലെത്തി കുട്ടികളെ ഏറ്റെടുത്തു. കുടുംബത്തോടൊപ്പം കഴിയാതെ കുളത്തൂപ്പുഴ ജംഗ്ഷനിൽ വാടക വീടെടുത്തായിരുന്നു യുവതി കാമുകനുമായി അടുപ്പം കൂടിയിരുന്നത്.
പലതവണ ബന്ധുക്കൾ വിലക്കിയിട്ടും യുവതി രഹസ്യബന്ധം തുടരുകയും ഒടുവിൽ കുട്ടികളെ ഉപേക്ഷിച്ച് കടക്കുകയുമായിരുന്നെന്നാണ് പോലീസ് പറയുന്നത്.