കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ ദിനങ്ങളില്‍ ഇന്ധനവില കുറയുന്നു. ഇന്നുമാത്രം പെട്രോളിന് 16 പൈസയുടെയും ഡീസലിന് 21 പൈസയുടെയും കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 74.01 രൂപയായും ഡീസലിന് 68.60 രൂപയായും വില താഴ്ന്നു.
തിരുവനന്തപുരത്ത് പെട്രോള്‍ വില 75.38 രൂപയിലും ഡീസല്‍ വില 69.88 രൂപയിലുമെത്തി. ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് ഇന്ധനവില കുറയുന്ന കാഴ്ചയാണുള്ളത്. കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ മാത്രം സംസ്ഥാനത്ത് പെട്രോളിന് 1.17 രൂപയുടെയും ഡീസലിന് 1.35 രൂപയുടെയും കുറവാണു രേഖപ്പെടുത്തിയത്.
കഴിഞ്ഞ രണ്ടിന് കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 75.18 രൂപയും ഡീസല്‍ വില ലിറ്ററിന് 69.95 രൂപയുമായിരുന്നു. ഇവിടെനിന്നുമാണ് ഒന്‍പത് ദിവസത്തിനിടെ ഇന്ധനവില ഇത്രയും കുറഞ്ഞത്. കൊച്ചിയില്‍ ഇന്നലെ പെട്രോളിന് ലിറ്ററിന് 74.17 രൂപയും ഡീസലിന് 68.81 രൂപയുമായിരുന്നു വില.
സ്വര്‍ണ വിലയില്‍ മാറ്റമില്ല
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ല. ഇന്നലത്തെ പവന് 30,160 രൂപയിലും ഗ്രാമിന് 3,770 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഗ്രാമിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞാണ് ഈ നിലവാരത്തിലെത്തിയത്.