ഹ​ർ​ദി​ക് പ​ട്ടേ​ലി​നെ​ക്കു​റി​ച്ച് വി​വ​ര​മി​ല്ല; പോ​ലീ​സ് തു​ട​ർ​ച്ച​യാ​യി വീ​ട്ടി​ൽ പ​രി​ശോ​ധ​നയ്​ക്കെ​ത്തു​ന്നു; പരാതിയുമായി ഭാര്യ

അ​ഹ​മ്മ​ദാ​ബാ​ദ്: കോ​ണ്‍​ഗ്ര​സ് നേ​താ​വും പ​ട്ടേ​ൽ സ​മ​ര​നേ​താ​വു​മാ​യ ഹ​ർ​ദി​ക് പ​ട്ടേ​ലി​നെ​ക്കു​റി​ച്ച് ജ​നു​വ​രി 18 മു​ത​ൽ ഒ​രു​വി​വ​ര​വു​മി​ല്ലെ​ന്ന് ഭാ​ര്യ.

2015ൽ ​പ​ട്ടേ​ൽ വി​ഭാ​ഗ​ത്തി​ന് സം​വ​ര​ണ​മാ​വ​ശ്യ​പ്പെ​ട്ട് ഹ​ർ​ദി​ക് പ​ട്ടേ​ൽ ന​ട​ത്തി​യ സ​മ​ര​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി​യി​രു​ന്നു.

കേ​സി​ൽ ജ​നു​വ​രി 18നാ​ണ് അ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. നാ​ല് ദി​വ​സ​ത്തി​ന് ശേ​ഷം ഹ​ർ​ദി​ക്കി​ന് ജാ​മ്യം ല​ഭി​ച്ചെ​ങ്കി​ലും മ​റ്റ് ര​ണ്ട് കേ​സു​ക​ളി​ൽ വീ​ണ്ടും അ​റ​സ്റ്റി​ലാ​യി.

ജ​നു​വ​രി 24ന് ​ഈ കേ​സു​ക​ളി​ലും ജാ​മ്യം ല​ഭി​ച്ചു. എ​ന്നാ​ൽ, വി​ചാ​ര​ണ​യ്ക്ക് ഹാ​ജ​രാ​കാ​ത്തതി​നെ തു​ട​ർ​ന്ന് കോ​ട​തി ഫെ​ബ്രു​വ​രി ഏ​ഴി​ന് വീ​ണ്ടും ജാ​മ്യ​മി​ല്ലാ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചു.

എ​ന്നാ​ൽ, അ​റ​സ്റ്റി​ലാ​യ​തി​ന് ശേ​ഷം ഹ​ർ​ദി​ക് പ​ട്ടേ​ലി​നെ​ക്കു​റി​ച്ച് വി​വ​ര​മൊ​ന്നു​മി​ല്ലെ​ന്ന് ഭാ​ര്യ കി​ൻ​ജ​ൽ പ​റ​ഞ്ഞു. പോ​ലീ​സ് തു​ട​ർ​ച്ച​യാ​യി വീ​ട്ടി​ൽ പ​രി​ശോ​ധ​നയ്​ക്കെ​ത്തു​ന്നു.

അ​ദ്ദേ​ഹം എ​വി​ടെ​യെ​ന്ന് ചോ​ദി​ക്കു​ന്നു. പ​ക്ഷേ അ​റ​സ്റ്റി​ന് ശേ​ഷം അ​ദ്ദേ​ഹം എ​വി​ടെ​യാ​ർ​ണെ​ന്ന് വി​വ​ര​മി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment