തലശേരി: കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്തും കടമുറി തരപ്പെടുത്തി തരാമെന്നു പറഞ്ഞും ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ദമ്പതികൾ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ തലശേരി പോലീസ് കേസെടുത്തു. 2017 മുതൽ 2020 വരെയാണ് സംഭവം.
തലശേരി ജില്ലാ കോടതിക്കു സമീപം താമസിക്കുന്ന വിപിൻ ദാസ്, ഭാര്യ ഷീബ, ഒഞ്ചിയത്തെ അരുൺകുമാർ, ഭാര്യ അജിത, വിനോദ് കുമാർ എന്നിവർക്കെതിരേയാണ് കോടതി നിർദ്ദേശപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുള്ളത്.
മാഹി പന്തക്കൽ തുണ്ടിപ്പമ്പത്ത് റജുൻ ലാലിനാണ് തട്ടിപ്പിൽ കുടുങ്ങി 25 ലക്ഷത്തോളം നഷ്ടപ്പെട്ടിട്ടുള്ളത്.