ക​ഞ്ചാ​വി​ൽ പു​ക​ഞ്ഞ് കോ​ട്ട​യം! ഇരകളായും കാരിയർമാരായും പെ​ണ്‍​കു​ട്ടി​ക​ൾ; സ്കോ​ർ, ജോ​യി​ന്‍റ്, പോ​സ്റ്റ് എ​ന്നി​ങ്ങ​നെ​യു​ള്ള കോ​ഡു ഭാ​ഷ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും സു​പ​രി​ചി​തം; ഞെട്ടിക്കുന്ന വിവരങ്ങള്‍…

കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​ത്തി​ൽ ല​ഹ​രി​മാ​ഫി​യ പി​ടി​മു​റു​ക്കു​ന്പോ​ൾ ആ​വ​ശ്യ​ക്കാ​രാ​യി പെ​ണ്‍​കു​ട്ടി​ക​ളും രം​ഗ​ത്ത്. സ്കൂ​ൾ-​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​തി​ൽ ഏ​റി​യ പ​ങ്കും.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ന​ഗ​ര​ത്തി​ലെ ഒ​രു ചി​ക്ക​ൻ വി​ഭ​വ ഭ​ക്ഷ​ണ ശാ​ല​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ തൊ​ഴി​ലാ​ളി​യാ​യ പെ​ണ്‍​കു​ട്ടി​യി​ൽ​നി​ന്നു മൂ​ന്നു പാ​ക്ക​റ്റ് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ ല​ഹ​രി ഉ​പ​യോ​ഗ​ത്തി​ലും വി​ത​ര​ണ​ത്തി​ലും പെ​ണ്‍​കു​ട്ടി​ക​ൾ വ്യാ​പ​ക​മാ​കു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

ന​ഗ​ര​ത്തി​ൽ വ​ള​രെ തി​ര​ക്കേ​റി​യ ഭ​ക്ഷ​ണ ശാ​ല​യി​ലെ ജീ​വ​ന​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യി​ൽ​നി​ന്നു​മാ​ണു പോ​ലീ​സ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ആ​വ​ശ്യ​ക്കാ​ർ പെ​ണ്‍​കു​ട്ടി​യെ കാ​ണാ​നാ​യി ഇ​വി​ടെ​യെ​ത്തു​ന്നു. ഭ​ക്ഷ​ണ ശാ​ല​യാ​യ​തി​നാ​ൽ മ​റ്റു​ള്ള​വ​ർ സം​ശ​യി​ക്കു​ക​യി​ല്ല.

ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലും മ​റ്റു​ള്ള ക​ച്ച​വ​ട​ങ്ങ​ളു​ടെ മ​റ​വി​ൽ ക​ഞ്ചാ​വ് വി​പ​ണ​നം ന​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണു വി​ല​യി​രു​ത്തു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ ഭാ​ഗ​മാ​കു​ന്ന നി​ര​വ​ധി സം​ഭ​വ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു വ​രു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം സ​ഹ​പാ​ഠി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ട്ടോ മോ​ർ​ഫ് ചെ​യ്തു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ലും സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളാ​ണു പ്ര​തി​ക​ളാ​യി​രി​ക്കു​ന്ന​ത്. പ​ണം ത​ട്ടാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു അ​ത്.

ക​ഴി​ഞ്ഞ ദി​വ​സം 10 കി​ലോ ക​ഞ്ചാ​വു​മാ​യി ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. കേ​ര​ള​ത്തി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ൽ വി​ത​ര​ണം ചെ​യ്യാ​നു​ള്ള​താ​യി​രു​ന്നു അ​തെ​ന്നാ​ണു പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.

ആ​ണ്‍​കു​ട്ടി​ക​ൾ​ക്കു പു​റ​മേ പെ​ണ്‍​കു​ട്ടി​ക​ളും ഇ​പ്പോ​ൾ ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ ക​യ്യാ​ളാ​കു​ക​യാ​ണ്. ഉ​പ​യോ​ഗ​ത്തി​നൊ​പ്പം പോക്ക​റ്റ് മ​ണി​കൂ​ടി കി​ട്ടു​ന്നു​വെ​ന്ന​തിനാലാ​ണ് കൂ​ടു​ത​ൽ പേ​ർ ഇ​തി​ലേ​ക്ക് ആ​കൃ​ഷ്ട​രാ​കു​ന്ന​ത്.

ക​ഞ്ചാ​വ് പ്ര​തി​ക​ളു​ടെ ഫോ​ണി​ൽ വ​രു​ന്ന കോ​ളു​ക​ളി​ലും കാ​ൾ ലി​സ്റ്റു​ക​ളി​ലും കൂ​ടു​ത​ൽ പെ​ണ്‍​കു​ട്ടി​ക​ളാ​ണു​ള്ള​ത്. കോ​ഡു ഭാ​ഷ​യി​ലാ​ണ് ഇ​വ​ർ സം​സാ​രി​ക്കു​ന്ന​ത്.

മ​റ്റു​ള്ള​വ​ർ കേ​ട്ടാ​ൽ ല​ഹ​രി​യു​മാ​യി യാ​തൊ​രു വി​ധ ബ​ന്ധ​വു​മി​ല്ലാ​ത്ത കോ​ഡു​ഭാ​ഷ​ ഇ​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ ആ​രും സം​ശ​യി​ക്കു​ന്നി​ല്ല എ​ന്ന​തും ഇ​വ​ർ​ക്കു ല​ഹ​രി ഉ​പ​യോ​ഗ​വും വി​പ​ണ​ന​വും കൂ​ടു​വാ​ൻ കാ​ര​ണ​മാ​കു​ന്നുണ്ട്.

കോ​ഡു ഭാ​ഷ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും സു​പ​രി​ചി​തം

സ്കോ​ർ, ജോ​യി​ന്‍റ്, പോ​സ്റ്റ് എ​ന്നി​ങ്ങ​നെ​യു​ള്ള കോ​ഡു​ഭാ​ഷ​യാ​ണു ക​ഞ്ചാ​വ് ല​ഭി​ക്കു​ന്ന​തി​നാ​യി പെ​ണ്‍​കു​ട്ടി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങു​ന്ന സ​മ​യ​ത്തു ത​ന്നെ കോ​ഡു ഭാ​ഷ ഇ​വ​രെ പ​ഠി​പ്പി​ക്കും. പി​ന്നീ​ട് ഫോ​ണ്‍ മു​ഖേ​ന​യു​ള്ള സം​ഭാ​ഷ​ണ​ത്തി​ൽ കോ​ഡ് ഭാ​ഷ​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

വീ​ടു​ക​ളി​ലും ന​ഗ​ര​ത്തി​ലെ വി​വി​ധ ഹോ​സ്റ്റ​ലു​ക​ളി​ലും താ​മ​സി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ൾ ഇ​ത്ത​രം വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ ആ​രും തി​രി​ച്ച​റി​യി​ല്ല എ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. സ്കോ​ർ എ​ന്ന​ത് ക​ഞ്ചാ​വി​ന്‍റെ വി​ല​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​ത്.

നൂ​റി​ന്‍റെ സ്കോ​ർ, അ​ഞ്ഞൂ​റി​ന്‍റെ സ്കോ​ർ എ​ന്നാ​ണു ക​ഞ്ചാ​വി​ന്‍റെ വി​ല വി​വ​രം അ​റി​യി​ക്കു​ന്ന​ത്. സ്കോ​ർ കൂ​ടു​ത​ലാ​ണ​ല്ലോ എ​ന്ന​തി​നു കാ​ശ് കൂ​ടു​ത​ലാ​ണ​ല്ലോ എ​ന്നാ​ണ് അ​ർ​ഥം. വി​ല കു​റ​യു​മോ എ​ന്ന​ത് സ്കോ​ർ കു​റ​യ്ക്കാ​മോ എ​ന്നാ​യി​രി​ക്കും ചോ​ദി​ക്കു​ന്ന​ത്.

ക​ഞ്ചാ​വ് നി​റ​ച്ച ബീ​ഡി​യോ സി​ഗ​ര​റ്റോ കൊ​ടു​ക്കു​ന്ന​തി​നാ​ണ് ജോ​യി​ന്‍റ് എ​ന്നു പ​റ​യു​ന്ന​ത്. വ​ലി​യ ക​ഞ്ചാ​വ് പൊ​തി​ക​ൾ മ​റ്റു​ള്ള​വ​ർ ശ്ര​ദ്ധി​ക്കു​മെ​ന്ന​തി​നാ​ൽ ജോ​യി​ന്‍റു​ക​ളാ​ക്കി​യാ​ണു പ​ല​പ്പോ​ഴും വി​ത​ര​ണം ന​ട​ക്കു​ന്ന​ത്.

ആ​വ​ശ്യ​ക്കാ​ർ​ക്കു ക​ഞ്ചാ​വ് കി​ട്ടു​ന്ന സ​മ​യ​ത്തെ​യാ​ണു പോ​സ്റ്റ് എ​ന്ന​തി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഏ​റെ നേ​രം കാ​ത്തി​രി​ക്ക​ണോ എ​ന്ന​തി​നു​ള്ള ര​ഹ​സ്യ കോ​ഡാ​ണ് പോ​സ്റ്റാ​കു​മോ എ​ന്ന​ത്.

പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി മാ​ത്ര​മു​ള്ള​താ​ണ് ഹാ​ൾ​ട്ട് എ​ന്ന വാ​ക്ക്. ക​ഞ്ചാ​വ് വ​ലി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു വീ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യാ​തെ വ​രു​ന്പോ​ൾ അ​വ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണ് ഹാ​ൾ​ട്ട്. ഗോ​ഡൗ​ണോ, ഒ​റ്റ​പ്പെ​ട്ട വീ​ടോ ആ​ണ് പെ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യി ഇ​വ​ർ ഒ​രു​ക്കു​ന്ന ഹാ​ൾ​ട്ട്.

സം​ഘ​മാ​യി എ​ത്തു​ന്ന പെ​ണ്‍​കു​ട്ടി​ക​ളാ​ണ് ഹാ​ൾ​ട്ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ക​ഞ്ചാ​വ് ഏ​ജ​ന്‍റി​നെ സൂ​ചി​പ്പി​ക്കു​ന്ന വാ​ക്കാ​ണ് പി​എം. ഉ​ച്ച​ക​ഴി​ഞ്ഞു മാ​ത്രം വി​ത​ര​ണം ന​ട​ത്തു​ന്ന​യാ​ൾ പി​എം എ​ന്നാ​ണ് ഇ​വ​ർ​ക്കി​ട​യി​ൽ അ​റി​യ​പ്പെ​ടു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ലാ​ണു വി​ദ്യാ​ഥി​നി​ക​ൾ​ക്കി​ട​യി​ൽ ക​ഞ്ചാ​വി​ന് ആവശ്യക്കാർ ഏറെ. ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും ന​ഗ​ര​ത്തി​ലെ​ത്തി ഹോ​സ്റ്റ​ലി​ൽ താ​മ​സി​ക്കു​ന്ന​വ​ർ കൂ​ട്ടു​കാ​രു​മൊ​ത്തു വാ​രാ​ന്ത്യ​ങ്ങ​ളി​ൽ വി​നോ​ദ​യാ​ത്ര പോ​കു​ന്ന​താ​ണു ക​ഞ്ചാ​വി​നു ഡി​മാ​ൻ​ഡ് കൂ​ടാ​ൻ കാ​ര​ണം.

Related posts

Leave a Comment